യുഎഇയില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍. 2017 ഒക്ടോബര്‍ 11,16 തിയതികളിലായാണ് അല്‍ റിയാദ ട്രേഡിംഗ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് എന്ന കമ്പനി 8 മലയാളികളെ കണ്‍സ്ട്രക്ഷന്‍ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിയിലെ ഫിജറയില്‍ എത്തിച്ചത്. 3 മാസത്തെ വിസിറ്റിംഗ് വിസയില്‍ ഫിജറയില്‍ എത്തിയ ശേഷം ജോബ് വിസയിലേക്ക് മാറ്റാം എന്നും ഇവര്‍ക്ക് കമ്പനി എംഡി ഷംസുദ്ദീന്‍ വാക്കുനല്‍കിയിരുന്നു.
എന്നാല്‍ രണ്ടുമാസം ഇവര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുകയും അടുത്ത മാസം മുതല്‍ നല്‍കാതിരിക്കുകയുമായിരുന്നു. എന്നാല്‍ ശമ്പളം നല്‍കിയാല്‍ മാത്രമേ ജോലി ചെയ്യൂ എന്ന് തൊഴിലാളികള്‍ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ക്കുള്ള ഭക്ഷണവും കമ്പനി നല്‍കാതിരിക്കുകയായിരുന്നു.
കിളിമാനൂര്‍ സ്വദേശികളാണ് മാസങ്ങളായി ശമ്പളമോ ഭക്ഷണമോ ഇല്ലാതെ യുഎയിയിലെ ഫിജറയില്‍ കഴിയുന്നത്. ജോലി തട്ടിപ്പിനിരായായവരാണ് ഈ എട്ടു മലയാളികളും. ഈ വിഷയത്തില്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.