ശമ്പളവും ഭക്ഷണവുമില്ലാതെ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍

76 0

യുഎഇയില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍. 2017 ഒക്ടോബര്‍ 11,16 തിയതികളിലായാണ് അല്‍ റിയാദ ട്രേഡിംഗ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് എന്ന കമ്പനി 8 മലയാളികളെ കണ്‍സ്ട്രക്ഷന്‍ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിയിലെ ഫിജറയില്‍ എത്തിച്ചത്. 3 മാസത്തെ വിസിറ്റിംഗ് വിസയില്‍ ഫിജറയില്‍ എത്തിയ ശേഷം ജോബ് വിസയിലേക്ക് മാറ്റാം എന്നും ഇവര്‍ക്ക് കമ്പനി എംഡി ഷംസുദ്ദീന്‍ വാക്കുനല്‍കിയിരുന്നു. 

എന്നാല്‍ രണ്ടുമാസം ഇവര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുകയും അടുത്ത മാസം മുതല്‍ നല്‍കാതിരിക്കുകയുമായിരുന്നു. എന്നാല്‍ ശമ്പളം നല്‍കിയാല്‍ മാത്രമേ ജോലി ചെയ്യൂ എന്ന് തൊഴിലാളികള്‍ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ക്കുള്ള ഭക്ഷണവും കമ്പനി നല്‍കാതിരിക്കുകയായിരുന്നു. 

കിളിമാനൂര്‍ സ്വദേശികളാണ് മാസങ്ങളായി ശമ്പളമോ ഭക്ഷണമോ ഇല്ലാതെ യുഎയിയിലെ ഫിജറയില്‍ കഴിയുന്നത്. ജോലി തട്ടിപ്പിനിരായായവരാണ് ഈ എട്ടു മലയാളികളും. ഈ വിഷയത്തില്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
 

Related Post

അബുജയില്‍ വെടിവയ്പ്പ്: അജ്ഞാതന്റെ വെടിയേറ്റ്‌ 15 പേര്‍ കൊല്ലപ്പെട്ടു

Posted by - Jun 3, 2018, 08:34 am IST 0
അബുജ: നൈജീരിയയുടെ തലസ്ഥാനമായ അബുജയില്‍ വെടിവയ്പ്പ്.  വെള്ളിയാഴ്ച രാവിലെ ഗ്രാമത്തിലെത്തിയ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഇയാളെ അറസ്റ്റ് ചെയ്യാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍…

ട്രെയിന്‍ പാളം തെറ്റി പത്ത് മരണം 

Posted by - Jul 9, 2018, 08:13 am IST 0
ഇസ്താംബുള്‍: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ട്രെയിന്‍ പാളം തെറ്റി പത്ത് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.തെകിര്‍ഗ് മേഖലയില്‍ വച്ച്‌ ട്രെയിന്റെ ആറ് കോച്ചുകളാണ് പാളം…

നൈജറില്‍ സ്‌കൂളില്‍ അഗ്നിബാധ; 20 നഴ്‌സറി കുട്ടികള്‍ വെന്തു മരിച്ചു  

Posted by - Apr 14, 2021, 04:06 pm IST 0
നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സ്‌കൂളിന് തീപിടിച്ച് 20 കുട്ടികള്‍ വെന്തു മരിച്ചു. തലസ്ഥാന നഗരമായ നിയാമിയില്‍ വൈക്കോല്‍ മേഞ്ഞ സ്‌കൂളിലാണ് തീപ്പിടുത്തം ഉണ്ടായത്. മരണമടഞ്ഞതെല്ലാം കുഞ്ഞു…

ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി

Posted by - Dec 12, 2018, 05:28 pm IST 0
സിലിക്കണ്‍ വാലിയിയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. സ്ഫോടനം നടക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് സിലിക്കണ്‍ വാലിയിലെ ഓഫീസ് കെട്ടിടങ്ങളില്‍ ഒന്ന് ഒഴിപ്പിച്ചു. പ്രധാന ഓഫീസുമായി ബന്ധമില്ലാത്ത ഒരു…

തീര്‍ത്ഥാടകരെ അക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ 

Posted by - Jun 8, 2018, 09:12 am IST 0
ജമ്മു: ഇന്ത്യയുടെ വെടിനിര്‍ത്തല്‍ സമയം ഉപയോഗപ്പെടുത്തി അമര്‍നാഥ് തീര്‍ത്ഥാടകരെ അക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. റംസാന്‍ കാലമായതിനാല്‍ ഇന്ത്യ ഇപ്പോള്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. …

Leave a comment