ബൈക്കില്‍ മിനിലോറിയിടിച്ച്‌ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചു 

66 0

തിരുവനന്തപുരം: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറിയിടിച്ച്‌ ബൈക്ക് യാത്രികരായ മൂന്നു പേര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരം – ചെങ്കോട്ട റോഡില്‍ പാലോട് ഇലവുപാലം എക്സ് സര്‍വ്വീസ് മെന്‍ കോളനിയ്ക്കും സ്വാമി മുക്കിനും മദ്ധ്യേ കുട്ടത്തിക്കരിക്കകം ഭാഗത്തുവച്ചായിരുന്നു അപകടം. പാലോട് ഇലവുപാലം ചല്ലിമുക്ക് പാമ്പചത്ത് മണ്ണ് സ്കൂളിന് സമീപം സുരേഷ് (36), ഇലവുപാലം മഹാഗണി ബ്ളോക്ക് നമ്ബര്‍ 2ല്‍ മധു (53), അയല്‍വാസിയായ ഷാജി (37) എന്നിവരാണ് മരിച്ചത്. 

ഓടിക്കൂടിയ നാട്ടുകാര്‍ ഗുരുതരമായി പരിക്കേറ്റ മധുവിനേയും ഷാജിയേയും ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിട്ടുകൊടുക്കുന്ന മൃതദേഹങ്ങള്‍ വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും. ബൈക്ക് ഓടിച്ചിരുന്ന സുരേഷിന്റെ പെരിങ്ങമ്മല തെന്നൂരിലുള്ള സഹോദരിയുടെ വീട്ടില്‍ കെട്ടിടം പണിയ്ക്ക് പോയി മടങ്ങിവരവേ മഴ പെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം. 

മൂന്നുപേരും ഒരു ബൈക്കിലായിരുന്നു. മടത്തറയില്‍ നിന്ന് പാലോട് ഭാഗത്തേക്ക് വന്ന മിനി ലോറിയാണ് ബൈക്കില്‍ ഇടിച്ചത്. അപക‌ടസ്ഥലത്ത് വച്ചുതന്നെ സുരേഷ് മരിച്ചു. പാലോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ലോറിയുടെ അമിതവേഗവും മഴയുമാണ് അപകടത്തിനിടയാക്കിയതെന്ന് പറയപ്പെടുന്നു. ലോറി ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ മൂവരും ഏറെ നാളായി ഒരുമിച്ചാണ് ജോലിക്ക് പോകുന്നത്. 

ബിന്ദുവാണ് മധുവിന്റെ ഭാര്യ. മാളു, ബിച്ചു എന്നിവര്‍ മക്കളാണ്. സവിതയാണ് ഷാജിയുടെ ഭാര്യ. ശ്രീനന്ദു, ശ്രീഅനന്തു എന്നിവര്‍ മക്കള്‍. കാട്ടാക്കട കള്ളിക്കാട് സ്വദേശിയായ ഷാജി വിവാഹശേഷം ഭാര്യയുടെ സ്ഥലമായ മഹാഗണിയിലാണ് താമസിച്ചുവന്നത്. ശ്രീജയാണ് സുരേഷിന്റെ ഭാര്യ. മക്കള്‍: സ്വാതി, സ്വരൂപ്. സുരേഷ് അപകടത്തില്‍പെട്ട വിവരമറിഞ്ഞ് ബോധരഹിതയായ ശ്രീജയെ നെടുമങ്ങാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 

Related Post

സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഹരികുമാറിനെ സേനയില്‍ നിന്ന് പിരിച്ചു വിടുമെന്ന് ലോക്‌നാഥ് ബെഹ്റ

Posted by - Nov 10, 2018, 08:37 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ സേനയില്‍ നിന്ന് പിരിച്ചു വിടുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. വകുപ്പുതല…

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്

Posted by - Feb 13, 2019, 07:48 pm IST 0
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്. 455 കടബാധ്യതകളാണ് എഴുതി തള്ളാനാണ് ഉത്തരവിട്ടിരിക്കുന്നത്.…

ശബരിമലയില്‍ യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല

Posted by - Nov 13, 2018, 04:32 pm IST 0
ശബരിമലയില്‍ യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല. പ്രായഭേദമെന്യേ യുവതികള്‍ക്ക് ശബരിമലയില്‍ കയറാമെന്ന വിധിക്കെതിരെ സ്‌റ്റേ ഇല്ല എന്നും കോടതി വ്യക്തമാക്കി. മണ്ഡലകാലത്ത് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയാനാകില്ലെന്നും…

കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍

Posted by - Nov 23, 2018, 03:34 pm IST 0
തിരുവനന്തപുരം:കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നും രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ കെ.എം. ഷാജിയെ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. …

കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു

Posted by - Apr 26, 2018, 08:24 am IST 0
ചാവക്കാട്: കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11-ഓടെ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ചാവക്കാട് പോലീസ് സ്റ്റേഷനില്‍നിന്ന് പാലപ്പെട്ടി മാലിക്കുളം സ്വദേശി…

Leave a comment