ബൈക്കില്‍ മിനിലോറിയിടിച്ച്‌ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചു 

72 0

തിരുവനന്തപുരം: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറിയിടിച്ച്‌ ബൈക്ക് യാത്രികരായ മൂന്നു പേര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരം – ചെങ്കോട്ട റോഡില്‍ പാലോട് ഇലവുപാലം എക്സ് സര്‍വ്വീസ് മെന്‍ കോളനിയ്ക്കും സ്വാമി മുക്കിനും മദ്ധ്യേ കുട്ടത്തിക്കരിക്കകം ഭാഗത്തുവച്ചായിരുന്നു അപകടം. പാലോട് ഇലവുപാലം ചല്ലിമുക്ക് പാമ്പചത്ത് മണ്ണ് സ്കൂളിന് സമീപം സുരേഷ് (36), ഇലവുപാലം മഹാഗണി ബ്ളോക്ക് നമ്ബര്‍ 2ല്‍ മധു (53), അയല്‍വാസിയായ ഷാജി (37) എന്നിവരാണ് മരിച്ചത്. 

ഓടിക്കൂടിയ നാട്ടുകാര്‍ ഗുരുതരമായി പരിക്കേറ്റ മധുവിനേയും ഷാജിയേയും ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിട്ടുകൊടുക്കുന്ന മൃതദേഹങ്ങള്‍ വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും. ബൈക്ക് ഓടിച്ചിരുന്ന സുരേഷിന്റെ പെരിങ്ങമ്മല തെന്നൂരിലുള്ള സഹോദരിയുടെ വീട്ടില്‍ കെട്ടിടം പണിയ്ക്ക് പോയി മടങ്ങിവരവേ മഴ പെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം. 

മൂന്നുപേരും ഒരു ബൈക്കിലായിരുന്നു. മടത്തറയില്‍ നിന്ന് പാലോട് ഭാഗത്തേക്ക് വന്ന മിനി ലോറിയാണ് ബൈക്കില്‍ ഇടിച്ചത്. അപക‌ടസ്ഥലത്ത് വച്ചുതന്നെ സുരേഷ് മരിച്ചു. പാലോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ലോറിയുടെ അമിതവേഗവും മഴയുമാണ് അപകടത്തിനിടയാക്കിയതെന്ന് പറയപ്പെടുന്നു. ലോറി ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ മൂവരും ഏറെ നാളായി ഒരുമിച്ചാണ് ജോലിക്ക് പോകുന്നത്. 

ബിന്ദുവാണ് മധുവിന്റെ ഭാര്യ. മാളു, ബിച്ചു എന്നിവര്‍ മക്കളാണ്. സവിതയാണ് ഷാജിയുടെ ഭാര്യ. ശ്രീനന്ദു, ശ്രീഅനന്തു എന്നിവര്‍ മക്കള്‍. കാട്ടാക്കട കള്ളിക്കാട് സ്വദേശിയായ ഷാജി വിവാഹശേഷം ഭാര്യയുടെ സ്ഥലമായ മഹാഗണിയിലാണ് താമസിച്ചുവന്നത്. ശ്രീജയാണ് സുരേഷിന്റെ ഭാര്യ. മക്കള്‍: സ്വാതി, സ്വരൂപ്. സുരേഷ് അപകടത്തില്‍പെട്ട വിവരമറിഞ്ഞ് ബോധരഹിതയായ ശ്രീജയെ നെടുമങ്ങാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 

Related Post

ഗ്യാസ് ടാങ്കര്‍ കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്കേറ്റു

Posted by - Jun 5, 2018, 11:50 am IST 0
മലപ്പുറം: എടപ്പാളില്‍ ഗ്യാസ് ടാങ്കര്‍ കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. കൊച്ചിയില്‍ നിന്ന് പാചകവാതകവുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ്…

എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

Posted by - Nov 22, 2018, 07:53 am IST 0
പത്തനംതിട്ട: എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. ജൈവ പ്ലാന്റാണ് മാലിന്യ സംസ്‌കരണത്തിന് സജ്ജമാക്കിയത്. മണ്ഡലകാലം തുടങ്ങിയ ശേഷവും സംസ്‌ക്കരണ പ്ലാന്റിന്റ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.…

പി ജയരാജനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു

Posted by - Dec 9, 2018, 01:37 pm IST 0
സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. പീഡനക്കേസ് പ്രതിയായ യുവാവ് പി…

കേരളത്തിന് കൈത്താങ്ങായി മുംബൈ മലയാളികൾ രംഗത്ത്

Posted by - Aug 18, 2018, 09:35 am IST 0
എൻ.ടി പിള്ള 8108318692 ചരിത്രത്തിലില്ലാത്തവിധം മഹാ പ്രളയത്തിൽ മുങ്ങിപ്പോയ കേരളത്തിന് സഹായഹസ്തവുമായി മുംബൈയിലെ മറുനാടൻ മലയാളികൾ രംഗത്ത്. ദുരിതമനുഭവിക്കുന്ന മലയാളി കുടുംബങ്ങൾക്ക് കൈത്താങ്ങാകാനുള്ള പ്രവർത്തനങ്ങളിലാണ് മുംബൈ നഗരത്തിനകത്തും…

യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ അന്വേഷണം ബന്ധുക്കളിലേക്ക്

Posted by - Mar 30, 2019, 05:14 pm IST 0
ഓയൂർ: സ്ത്രീധനത്തിനായി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം സ്ത്രീധന പീഡന കേസുകളിൽ അത്യപൂർവമെന്ന് പൊലീസ്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെയുള്ള അവസ്ഥ ന്യുമോണിയയായി പരിണമിച്ചതാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ…

Leave a comment