റിയാദ്: ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്മാറിയ ഡൊണാള്‍ഡ് ട്രംപിന് പിന്തുണയയുമായി സൗദി അറേബ്യ രംഗത്ത്. ഇറാന്റെ മിസൈല്‍ പരിപാടികളെക്കുറിച്ച് കരാറില്‍ പരാമര്‍ശമില്ലെന്ന വിമര്‍ശനമുയര്‍ത്തിയാണ് ട്രംപ് ആണവ കരാറില്‍നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. മാത്രമല്ല, യെമനിലും സിറിയയിലും നടത്തുന്ന ഇറാന്റെ ഇടപെടലുകളും പിന്മാറ്റത്തിന് കാരണമായിരുന്നു.
കടുത്ത ശത്രുക്കളായ ഇറാനെ ഒറ്റപ്പെടുത്തുന്ന ഏതുതീരുമാനത്തെയും പിന്തുണയ്ക്കുകയെന്ന നയമാണ് സൗദിയുടെ ഈ നിലപാടിന് പിന്നിലെന്ന് വ്യക്തമാണ്. ഇസ്രയേല്‍ അതിര്‍ത്തിക്കടുത്ത് സൗദി 80,000-ത്തോളം പേരടങ്ങുന്ന സൈനികക്യാമ്പ് ഇറാന്‍ നടത്തുന്നതായി ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇസ്രയേലിന് കടുത്ത ഭീഷണിയുയര്‍ത്തുന്ന ഇറാന്റെ നിലപാടും പിന്മാറ്റത്തിന് കാരണമായി.