യുഎഇയില്‍  സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് ഇനി പിടിവീഴും

55 0

യുഎഇ: യുഎഇയില്‍  സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം. സാധാരണയായി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളില്‍ നിന്ന് പണം വാങ്ങിയാണ് പരസ്യ പ്രചാരണങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇനി മുതല്‍ നാഷണല്‍ മീഡിയ കൗണ്‍സിലിന്റെ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്താന്‍ അനുമതി. 

യുഎഇയില്‍ വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങളെ കുറിച്ച്‌ രാജ്യത്തിന് പുറത്തു നിന്ന് ചെയ്യുന്ന പരസ്യങ്ങള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്.  ഈ വര്‍ഷം ജൂലൈ മുതല്‍ പുതിയ നിയന്ത്രണം നിലവില്‍ വരും, ലൈസന്‍സില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാല്‍ അയ്യായിരം ദിര്‍ഹം പിഴ ഈടാക്കുകയും താക്കീത് നല്‍കുകയും ചെയ്യും. വീണ്ടും നിയലംഘനം ആവര്‍ത്തിച്ചാല്‍ പ്രസ്തുത സോഷ്യല്‍ മീഡിയ അക്കൗണ്ടോ, വെബ്‌സൈറ്റോ നിരോധിക്കും. 

സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ബ്രാന്‍ഡുകള്‍ തുടങ്ങിയവയാണ് പ്രധാനമായും സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. പതിനയ്യായിരം ദിര്‍ഹമാണ് ഇതിനുള്ള ഇ മീഡിയ ലൈസന്‍സ് ഫീ. സ്വന്തമായി ട്രേഡ് ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഇ മീഡിയ ലൈസന്‍സ് അനുവദിക്കുക. സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ ക്രമീകരിക്കാന്‍ ലക്ഷ്യമിട്ടാണ് NMCയുടെ നടപടി. 

Related Post

സിറിയയിൽ മിസൈൽ ആക്രമണം 

Posted by - Apr 9, 2018, 10:01 am IST 0
സിറിയയിൽ മിസൈൽ ആക്രമണം  സിറിയൻ മിലിട്ടറി വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സിറിയയിലെ തായ്‌ഫുർ മിലിട്ടറി വിമാനത്താവളത്തിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ നിരവധി പേർ മരിച്ചു. ഇന്നലെ ഭൗമ…

ബാലനെ പീഡിപ്പിച്ച്‌ കൊന്ന കേസില്‍ പ്രതിയ്ക്ക് വധശിക്ഷ

Posted by - Apr 17, 2018, 06:34 pm IST 0
അബുദാബി : സ്ത്രീ വേഷത്തില്‍ പര്‍ദ ധരിച്ചെത്തി 11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന കേസില്‍ പ്രതിയായ പാകിസ്ഥാന്‍ പൗരന് വധശിക്ഷ. എസി മെക്കാനിക്കായ പാക്…

ബലൂചിസ്ഥാനിൽ ചാവേർ  സ്ഫോടനം; 21 മരണം

Posted by - Apr 13, 2019, 05:18 pm IST 0
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പച്ചക്കറി മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹസാര വിഭാഗത്തിൽപ്പെട്ട ഷിയാ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ്…

വാഹനാപകടത്തില്‍ 16 കുട്ടികളുള്‍പ്പെടെ 48 പേര്‍ മരിച്ചു

Posted by - May 27, 2018, 10:01 am IST 0
കംപാല: ഉഗാണ്ടയിലുണ്ടായ വാഹനാപകടത്തില്‍ 16 കുട്ടികളുള്‍പ്പെടെ 48 പേര്‍ മരിച്ചു. നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ട്രാക്ടറിലും ട്രക്കിലും ഇടിച്ചാണ് അപകടം ഉണ്ടായത്.   കംപാലയില്‍ നിന്നും…

പൈലറ്റുമാരുടെ സമരം: ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി

Posted by - Sep 9, 2019, 05:52 pm IST 0
ലണ്ടൻ: പൈലറ്റുമാരുടെ സമരത്തെ തുടർന്ന്  ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് പൈലറ്റുമാർ ഇന്ന് രാവിലെ മുതൽ  സമരം തുടങ്ങിയത്. ആഗോളതലത്തിൽ ഇതാദ്യമായാണ്…

Leave a comment