കോട്ടയം: എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട കേസില്‍ മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിയമവിരുദ്ധമായ ഇടപെടലുകള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
കൊലപാതകങ്ങളുടെ സൂചിക ഉയരുകയാണ്. നിരവധി കേസുകളില്‍ പൊലീസ് തന്നെ കൊലയാളികളായി മാറുന്നു. പൊലീസ് സംശയത്തിന്റെ നിഴലിലാണ്. പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായതു മുതല്‍ കേരളത്തിലെ ജനങ്ങള്‍ക്കു പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.
കേസില്‍ കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. നീതി നടപ്പാക്കേണ്ട പൊലീസ് ഇരകളോടൊപ്പമല്ല വേട്ടക്കാരോടൊപ്പമാണെന്ന ബോധ്യമാണു ജനങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.