ഫ​സ​ല്‍ കൊ​ല്ല​പ്പെ​ട്ട കേ​സില്‍ കോടിയേരിയുടെ ഇടപെടലുകള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്: കുമ്മനം രാജശേഖരന്‍

187 0

കോട്ടയം: എ​ന്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​നാ​യ ഫ​സ​ല്‍ കൊ​ല്ല​പ്പെ​ട്ട കേ​സില്‍ മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിയമവിരുദ്ധമായ ഇടപെടലുകള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 

കൊലപാതകങ്ങളുടെ സൂചിക ഉയരുകയാണ്. നിരവധി കേസുകളില്‍ പൊലീസ് തന്നെ കൊലയാളികളായി മാറുന്നു. പൊലീസ് സംശയത്തിന്റെ നിഴലിലാണ്. പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായതു മുതല്‍ കേരളത്തിലെ ജനങ്ങള്‍ക്കു പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

കേസില്‍ കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. നീതി നടപ്പാക്കേണ്ട പൊലീസ് ഇരകളോടൊപ്പമല്ല വേട്ടക്കാരോടൊപ്പമാണെന്ന ബോധ്യമാണു ജനങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.

Related Post

ബി.ജെ.പി നേതാവ്​ ബലാത്സംഗത്തിനിരയാക്കി: വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്​ത് യുവതി

Posted by - May 7, 2018, 06:27 pm IST 0
ലഖ്​നോ: ബി.ജെ.പി നേതാവ്​ ബലാത്സംഗത്തിനിരയാക്കിയെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചെത്തിയ ദലിത്​ യുവതി വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്​ത്​ പ്രതിഷേധിച്ചു. ബലാത്സംഗം ചെയ്യുകയും തന്റെ അശ്ലീലചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം അത്​…

ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം

Posted by - Jul 23, 2018, 12:45 pm IST 0
വടകര: ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം. വടകരയിലാണ് സംഭവം ഉണ്ടായത്. വീടിന്‍റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട കാറും അക്രമിസംഘം കല്ലെറിഞ്ഞും…

സി.പി.എം അനുഭാവിയുടെ വീടിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം

Posted by - Apr 30, 2018, 11:52 am IST 0
കോഴിക്കോട്​: പന്തീരാങ്കാവില്‍ സി.പി.എം അനുഭാവിയുടെ വീടിനുനേരെ ആക്രമണം. ഞായറാഴ്ച്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. കൂടത്തുംപാറ മരക്കാട്ട് മീത്തല്‍ രൂപേഷിന്റെ വീടിനു നേരെ അക്രമികള്‍ പെട്രോള്‍ ബോംബെറിയുകയായിരുന്നു. വീട്ടിലുള്ളവര്‍ ഉറക്കത്തിലായിരുന്നു.…

സിപിഎമ്മിനെ വിമര്‍ശിച്ച്‌ കുമ്മനം രാജശേഖരന്‍

Posted by - Apr 21, 2018, 04:31 pm IST 0
കോട്ടയം: സിപിഎമ്മിനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസുമായി ധാരണയാകാം സഖ്യമില്ല എന്ന് പറയുന്ന സിപിഎം ഇത് രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും…

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: മാണി ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഇന്നറിയാം 

Posted by - May 22, 2018, 07:58 am IST 0
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണി ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഇന്നറിയാം. യുഡിഎഫിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കള്‍ പാലായില്‍ മാണിയെ കണ്ടിരുന്നു. യു.ഡി.എഫ്. വിട്ടശേഷം, ഇടതുമുന്നണിയോടു…

Leave a comment