കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ​ഗവര്‍ണറെ കണ്ടു

222 0

കര്‍ണാടക: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ​ഗവര്‍ണറെ കണ്ടു. ഗവര്‍ണറെ കാണാന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പത്ത് എംഎല്‍എമാര്‍ രാജ്ഭവനിലെത്തിയത്. അതേസമയം ജെഡി-എസ് നേതാവ് കുമാരസ്വാമി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. 

കേന്ദ്രമന്ത്രിമാരായ അനന്ത്കുമാര്‍, രാജീവ് ചന്ദ്രശേഖര്‍, രാജീവ് കരന്തലജെ എന്നിവര്‍ക്കൊപ്പമെത്തിയാണ് യെദ്യൂരിയപ്പ ​ഗവര്‍ണറെ കണ്ടത്. കൂടുതല്‍ സീറ്റുകള്‍ നേടിയ കക്ഷിയുടെ നേതാവെന്ന നിലയില്‍ തനിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കണമെന്ന് യെദ്യൂരിയപ്പ ​ഗവര്‍ണറോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം താന്‍ സഭയില്‍ തെളിയിക്കാം എന്നും യെദ്യൂരിയപ്പ ​ഗവര്‍ണറെ അറിയിച്ചു. 

വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ നേതാക്കള്‍ രാജ്ഭവനിലെത്തി ​ഗവര്‍ണറെ കണ്ടിരുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യെദ്യൂരിയപ്പയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ​ഗവര്‍ണറെ കണ്ടത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രാജ്ഭവന് പുറത്തെത്തിയ യെദ്യൂരിയപ്പ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ആവര്‍ത്തിച്ചു.

Related Post

യുഡിഫ് മത -ജാതീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു

Posted by - Oct 19, 2019, 04:01 pm IST 0
തിരുവനന്തപുരം: ഇടതുപക്ഷ മുന്നണി ഉപതിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടുമെന്ന് മനസ്സിലാക്കിയ തുകൊണ്ടാണ്  യൂ ഡി എഫ് ഇത്തവണ രാഷ്ട്രീയപ്രശ്നങ്ങൾ  ചര്‍ച്ച  ചെയ്യാന്‍ ശ്രമിക്കാത്തതെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി…

ബിജെപിയുടെ പ്രകടനപത്രികയെ ട്രോളി  ഇന്നസെന്‍റ് 

Posted by - Apr 8, 2019, 04:27 pm IST 0
ചാലക്കുടി: ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയ്ക്കെതിരെ ട്രോളുമായി ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ്. ഫേസ്ബുക്കിലൂടെയാണ് ഇന്നസെന്‍റ് ബിജെപിയെ ട്രോള്‍ ചെയ്തത്. "ബിജെപിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി, "വർഗീയതയും അഴിമതിയും…

ആന്ധ്രപ്രദേശ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു

Posted by - Apr 17, 2018, 02:09 pm IST 0
അമരാവതി: ആന്ധ്രപ്രദേശിലെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു. ടി ഡി പി എന്‍ ഡി എ സഖ്യംവിട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍…

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

Posted by - Dec 4, 2018, 11:43 am IST 0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. അതേസമയം, നിയമസഭയില്‍ ബന്ധു നിയമനവിവാദം സംബന്ധിച്ച്‌ ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി…

ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി രാജിവെച്ചു

Posted by - Apr 30, 2018, 10:58 am IST 0
ശ്രീനഗര്‍: ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രാജിവെച്ചു. ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി കുടിക്കാഴ്ച നടത്തിയതിനു ശേഷമാണ് നിര്‍മ്മല്‍ സിങ്ങിന്റെ രാജി. മന്ത്രിസഭാ പുനസംഘടനയുടെ മുന്നോടിയായാണ്…

Leave a comment