കര്‍ണാടക: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. ഗവര്‍ണറെ കാണാന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പത്ത് എംഎല്‍എമാര്‍ രാജ്ഭവനിലെത്തിയത്. അതേസമയം ജെഡി-എസ് നേതാവ് കുമാരസ്വാമി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു.
കേന്ദ്രമന്ത്രിമാരായ അനന്ത്കുമാര്‍, രാജീവ് ചന്ദ്രശേഖര്‍, രാജീവ് കരന്തലജെ എന്നിവര്‍ക്കൊപ്പമെത്തിയാണ് യെദ്യൂരിയപ്പ ഗവര്‍ണറെ കണ്ടത്. കൂടുതല്‍ സീറ്റുകള്‍ നേടിയ കക്ഷിയുടെ നേതാവെന്ന നിലയില്‍ തനിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കണമെന്ന് യെദ്യൂരിയപ്പ ഗവര്‍ണറോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം താന്‍ സഭയില്‍ തെളിയിക്കാം എന്നും യെദ്യൂരിയപ്പ ഗവര്‍ണറെ അറിയിച്ചു.
വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യെദ്യൂരിയപ്പയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രാജ്ഭവന് പുറത്തെത്തിയ യെദ്യൂരിയപ്പ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ആവര്‍ത്തിച്ചു.