ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

241 0

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 13 പേജുള്ള രാജിക്കത്ത്​ പാര്‍ട്ടി ഓ ഫീസില്‍ തയാറാക്കുന്നുവെന്ന്​ ടി.വി ചാനലുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു. യെദിയൂരപ്പക്ക്​ എതിരെ ആരോപണങ്ങള്‍ ഉയരുന്നതിനാല്‍ കൂടുതല്‍ പ്രശ്​നങ്ങള്‍ക്കിടവരുത്താതെ രാജി വെക്കുന്നതെന്നാണ്​ നല്ലതെന്ന അഭിപ്രായമാണ്​ കേന്ദ്ര ബി.ജെ.പി നേതാക്കളും പ്രകടിപ്പിച്ചതെന്ന്​ അറിയുന്നു. 

വിശ്വാസ വോട്ട്​ നേടുന്നതിനായി എട്ട്​ എം.എല്‍.എമാരെക്കൂടി ബി.ജെ.പി പക്ഷത്തേക്ക്​ കൊണ്ടുവരാന്‍ എല്ലാ സാധ്യതകളും പരീക്ഷിച്ച്‌​ പരാജയപ്പെട്ടതോടെയാണ്​​ രാജിയിലേക്ക്​ നിങ്ങുന്നതെന്നാണ്​ സൂചന. അതിനിടെ, ബംഗളൂരുവിലെ ഗോള്‍ഡ് ബീച്ച്‌ ആഡംബര ഹോട്ടലില്‍ കണ്ടെത്തിയ രണ്ട്​ കോണ്‍ഗ്രസ്​ എം.എല്‍.എമാര്‍ക്ക്​ നേതാക്കള്‍ വിപ്പ്​ നല്‍കി. സത്യപ്രതിജ്​ഞക്കായി ഇരു എം.എല്‍.എമാരും വിധാന്‍ സഭയിലേക്ക്​ തിരിച്ചിട്ടുണ്ട്​.
 

Related Post

കെ.സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക്; പ്രഖ്യാപനം രണ്ടു ദിവസത്തിനകം  

Posted by - Mar 1, 2021, 11:12 am IST 0
തിരുവനന്തപുരം: കെ സുധാകരന്‍ എംപി കെപിസിസി അദ്ധ്യക്ഷസ്ഥാനത്തേക്ക്. രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. സുധാകരന്റെ പേര് ഹൈക്കമാന്‍ഡും അംഗീകരിച്ചതോടെയാണ് കെപിസിസിക്ക് പുതിയ അദ്ധ്യക്ഷന്‍ വരിക. കെ സുധാകരന്‍…

അയോധ്യ പിടിച്ചടക്കാൻ മെഗാറാലിയുമായി പ്രിയങ്കാ ഗാന്ധി

Posted by - Mar 29, 2019, 05:07 pm IST 0
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് അയോധ്യയിലെത്തും. വൈകുന്നേരം അവിടുത്തെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുന്ന പ്രിയങ്ക മെഗാ ഇലക്ഷൻ റാലിയിൽ…

കെ സുധാകരന്റെ പ്രസ്ഥാവനയെ തള്ളി രമേശ് ചെന്നിത്തല

Posted by - Nov 14, 2018, 01:41 pm IST 0
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പ്രസ്ഥാവനയെ തള്ളി രമേശ് ചെന്നിത്തല.ശബരിമല ദര്‍ശനത്തിന് വരുന്ന സ്ത്രീകളെ തടയണമെന്ന സുധാകരന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞേു.…

പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യത കണക്കുകൂട്ടി കോണ്‍ഗ്രസ്  

Posted by - May 2, 2019, 09:46 pm IST 0
തിരുവനന്തപുരം: പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യതയെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ശക്തമായ ത്രികോണ മത്സരം…

ഉമ്മന്‍ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ അതൃപ്തിയും അമര്‍ഷവുമായി എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്

Posted by - Jun 10, 2018, 11:49 am IST 0
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ അതൃപ്തിയും അമര്‍ഷവുമായി എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷ…

Leave a comment