ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 13 പേജുള്ള രാജിക്കത്ത് പാര്‍ട്ടി ഓ ഫീസില്‍ തയാറാക്കുന്നുവെന്ന് ടി.വി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യെദിയൂരപ്പക്ക് എതിരെ ആരോപണങ്ങള്‍ ഉയരുന്നതിനാല്‍ കൂടുതല്‍ പ്രശ്നങ്ങള്ക്കിടവരുത്താതെ രാജി വെക്കുന്നതെന്നാണ് നല്ലതെന്ന അഭിപ്രായമാണ് കേന്ദ്ര ബി.ജെ.പി നേതാക്കളും പ്രകടിപ്പിച്ചതെന്ന് അറിയുന്നു.
വിശ്വാസ വോട്ട് നേടുന്നതിനായി എട്ട് എം.എല്‍.എമാരെക്കൂടി ബി.ജെ.പി പക്ഷത്തേക്ക് കൊണ്ടുവരാന്‍ എല്ലാ സാധ്യതകളും പരീക്ഷിച്ച് പരാജയപ്പെട്ടതോടെയാണ് രാജിയിലേക്ക് നിങ്ങുന്നതെന്നാണ് സൂചന. അതിനിടെ, ബംഗളൂരുവിലെ ഗോള്‍ഡ് ബീച്ച് ആഡംബര ഹോട്ടലില്‍ കണ്ടെത്തിയ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് നേതാക്കള്‍ വിപ്പ് നല്‍കി. സത്യപ്രതിജ്ഞക്കായി ഇരു എം.എല്‍.എമാരും വിധാന്‍ സഭയിലേക്ക് തിരിച്ചിട്ടുണ്ട്.