സോഷ്യല്‍മീഡിയകള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി

298 0

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയകള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൈാക്കെയാണെന്ന് വ്യക്തമാക്കി സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ഉദയ് ഉമേഷ് ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഏപ്രില്‍ 16 ന് ഈ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉത്തരവിനോട് പ്രതികരിക്കാന്‍ കമ്പനികള്‍ തയ്യാറായില്ല. 

ഫെയ്‌സ്ബുക്ക് അയര്‍ലണ്ട്, ഫെയ്‌സ്ബുക്ക് ഇന്ത്യ, ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ ഐഎന്‍സി, മൈക്രോസോഫ്റ്റ്, വാട്‌സ്‌ആപ്പ്, യാഹൂ, തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ഒരു ലക്ഷം രൂപ വീതം കോടതി പിഴ ചുമത്തിയിരിക്കുന്നത്. ജൂണ്‍ 15നകം അവ സമര്‍പ്പിക്കാനും ഒരുലക്ഷം രൂപ പിഴ നല്‍കാനുമാണ് കോടതിയുടെ പുതിയ ഉത്തരവ്. സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്ന കുറ്റകരമായ വീഡിയോകളെ കുറിച്ച്‌ സന്നദ്ധ സംഘടനയായ പ്രജ്ജ്വലയാണ് പരാതി നല്‍കിയത്.

Related Post

പാക് സേനയുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തു; നാലു ഭീകരരെ വധിച്ചുവെന്ന് കരസേന  

Posted by - Aug 3, 2019, 10:36 pm IST 0
കശ്മീര്‍: കശ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകര്‍ത്തെന്ന് കരസേന. കശ്മീരിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 4 ഭീകരരെ വധിച്ചുവെന്ന് സേന അറിയിച്ചു.…

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted by - Nov 28, 2019, 07:57 pm IST 0
മുംബൈ: ദാദറിലെ ശിവജി പാര്‍ക്കില്‍  ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദ്ധവ്…

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി

Posted by - Apr 22, 2018, 02:38 pm IST 0
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി രൂപ. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകളെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി,…

പൊലീസ് റിക്രൂട്ട്മെന്റിൽ വൈദ്യപരിശോധന: ഇന്ത്യയിൽ വീണ്ടും ജാതി വിവേചനം

Posted by - Apr 30, 2018, 07:51 am IST 0
പൊലീസ് റിക്രൂട്ട്മെന്റിൽ വൈദ്യപരിശോധനയ്ക്ക് എത്തിയ ഉദ്യോഗാർത്ഥികളുടെ നെഞ്ചിൽ ജാതി മുദ്രകുത്തി വീണ്ടും ജാതി വിവേചനം. സംഭവം വിവാദമായതോടെ വൈദ്യ പരിശോധനയിൽ സുതാര്യത ഉറപ്പുവരുത്താനാണ് ഇത്തരത്തിൽ ചെയ്തതെന്ന്  സംസ്ഥാന…

Leave a comment