വാഷിംഗ്ടണ്‍: മുന്‍ കാമുകിയുടെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ ചേര്‍ത്തു നല്‍കി ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്ക് മൂന്നു വര്‍ഷം തടവ്. വാഷിംഗ്ടണിലുള്ള മെഡ്‌സ്റ്റാര്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മുന്‍ ഡോക്ടറായ സികന്ദര്‍ ഇമ്രാനെ ആണ് മുന്‍ കാമുകി ബ്രൂക്ക് ഫിസ്‌കെയ്ക്ക് പില്‍സ് കലര്‍ത്തി നല്‍കി അബോര്‍ഷന്‍ നടത്തിയത്.ഇമ്രാനും ഫിസ്‌കെയും ഒരുമ്മിച്ച് ന്യൂയോര്‍ക്കില്‍ മൂന്നു വര്‍ഷം താമസിച്ചിരുന്നു.
തുടര്‍ന്ന് ഇമ്രാന്‍ ന്യൂയോര്‍ക്ക് വിട്ട് വാഷിംഗ്ടണിലേക്കു പുതിയ ജോലിക്കായി പോരുകയായിരുന്നു. ആ സമയത്താണ് ഫിസ്‌കെ താന്‍ ഗര്‍ഭിണി ആണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇമ്രാന്‍ കുഞ്ഞിനെ ഇപ്പോള്‍ വേണ്ടെന്നും അബോര്‍ട്ട് ചെയ്തു കളയാമെന്ന് പറയുകയും ചെയ്‌തെങ്കിലും ഫിസ്‌കെ വഴങ്ങിയില്ല.തുടര്‍ന്ന് 2017 മെയ് ല്‍ ന്യൂയോര്‍ക്കിലെ ഫെര്‍മിംഗ് ടണില്‍ നിന്ന് ഇമ്രാനോട് കുഞ്ഞിനെക്കുറിച്ച് സംസാരിക്കാനായി വാഷിംഗ്ടണിലേക്ക് എത്തി.
ഈ സമയത്ത് ഇമ്രാന്‍ വീണ്ടും കുഞ്ഞിനെ വേണ്ടെന്നു വെയ്ക്കാന്‍ വാദം ഉയര്‍ത്തിയെങ്കിലും ഫിസ്‌കെ സമ്മതിക്കാതെ വന്നതോടെ കാമുകിക്കായുള്ള ചായയില്‍ അബോര്‍ഷന്‍ പില്‍സ് കലര്‍ത്തി നല്‍കുകയായിരുന്നു. വാഷിംഗ് ടണ്‍ സ്വദേശിയായ ഡോക്ടറാണ് മുന്‍പ് ബന്ധമുണ്ടായിരുന്ന കാമുകി ഗര്‍ഭിണി ആണെന്ന് അറിഞ്ഞ് പില്‍സ് കലര്‍ത്തി നല്‍കിയത്. ചായ കുടിച്ച് കുറച്ചു സമയങ്ങള്‍ക്ക് ശേഷം ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തുകയായിരുന്നു. ഇവിടെവെച്ച് ഫിസ്‌കെയ്ക്ക് 17 ആഴ്ചകള്‍ പ്രായമുള്ള കുഞ്ഞിനെ നഷ്ടമാകുകയും ചെയ്തു. 800 ഗ്രാം അബോര്‍ഷന്‍ പില്‍സ് നല്‍കിയെന്ന് ഫിസ്‌കെ പറഞ്ഞപ്പോള്‍ 200 ഗ്രാം മതി അബോര്‍ഷന്‍ സംഭവിക്കുമെന്ന് നഴ്‌സ് പറഞ്ഞുവെന്നും ഫിസ്‌കെ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.