മുന്‍ കാമുകിയുടെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ ചേര്‍ത്തു നല്‍കിയ ഡോക്ടര്‍ക്ക് മൂന്നു വര്‍ഷം തടവ്

126 0

വാഷിംഗ്ടണ്‍: മുന്‍ കാമുകിയുടെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ ചേര്‍ത്തു നല്‍കി ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്ക് മൂന്നു വര്‍ഷം തടവ്.  വാഷിംഗ്ടണിലുള്ള മെഡ്‌സ്റ്റാര്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മുന്‍ ഡോക്ടറായ സികന്ദര്‍ ഇമ്രാനെ ആണ് മുന്‍ കാമുകി ബ്രൂക്ക് ഫിസ്‌കെയ്ക്ക് പില്‍സ് കലര്‍ത്തി നല്‍കി അബോര്‍ഷന്‍ നടത്തിയത്.ഇമ്രാനും ഫിസ്‌കെയും ഒരുമ്മിച്ച്‌ ന്യൂയോര്‍ക്കില്‍ മൂന്നു വര്‍ഷം താമസിച്ചിരുന്നു. 

തുടര്‍ന്ന് ഇമ്രാന്‍ ന്യൂയോര്‍ക്ക് വിട്ട് വാഷിംഗ്ടണിലേക്കു പുതിയ ജോലിക്കായി പോരുകയായിരുന്നു. ആ സമയത്താണ് ഫിസ്‌കെ താന്‍ ഗര്‍ഭിണി ആണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇമ്രാന്‍ കുഞ്ഞിനെ ഇപ്പോള്‍ വേണ്ടെന്നും അബോര്‍ട്ട് ചെയ്തു കളയാമെന്ന് പറയുകയും ചെയ്‌തെങ്കിലും ഫിസ്‌കെ വഴങ്ങിയില്ല.തുടര്‍ന്ന് 2017 മെയ് ല്‍ ന്യൂയോര്‍ക്കിലെ ഫെര്‍മിംഗ് ടണില്‍ നിന്ന് ഇമ്രാനോട് കുഞ്ഞിനെക്കുറിച്ച്‌ സംസാരിക്കാനായി വാഷിംഗ്ടണിലേക്ക് എത്തി. 

ഈ സമയത്ത് ഇമ്രാന്‍ വീണ്ടും കുഞ്ഞിനെ വേണ്ടെന്നു വെയ്ക്കാന്‍ വാദം ഉയര്‍ത്തിയെങ്കിലും ഫിസ്‌കെ സമ്മതിക്കാതെ വന്നതോടെ കാമുകിക്കായുള്ള ചായയില്‍ അബോര്‍ഷന്‍ പില്‍സ് കലര്‍ത്തി നല്‍കുകയായിരുന്നു. വാഷിംഗ് ടണ്‍ സ്വദേശിയായ ഡോക്ടറാണ് മുന്‍പ് ബന്ധമുണ്ടായിരുന്ന കാമുകി ഗര്‍ഭിണി ആണെന്ന് അറിഞ്ഞ് പില്‍സ് കലര്‍ത്തി നല്‍കിയത്. ചായ കുടിച്ച്‌ കുറച്ചു സമയങ്ങള്‍ക്ക് ശേഷം ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തുകയായിരുന്നു. ഇവിടെവെച്ച്‌ ഫിസ്‌കെയ്ക്ക് 17 ആഴ്ചകള്‍ പ്രായമുള്ള കുഞ്ഞിനെ നഷ്ടമാകുകയും ചെയ്തു. 800 ഗ്രാം അബോര്‍ഷന്‍ പില്‍സ് നല്‍കിയെന്ന് ഫിസ്‌കെ പറഞ്ഞപ്പോള്‍ 200 ഗ്രാം മതി അബോര്‍ഷന്‍ സംഭവിക്കുമെന്ന് നഴ്‌സ് പറഞ്ഞുവെന്നും ഫിസ്‌കെ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Post

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ഛ് മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു

Posted by - Feb 19, 2020, 09:24 am IST 0
ബെയ്ജിങ്:  ചൈനയില്‍ കൊറോണ വൈറസ് ബാധിച്ഛ് മരിച്ചവരുടെ എണ്ണം 2000 കടന്നുവെന്ന്  ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. 1749 പേര്‍ക്കു കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.…

രണ്ടാനമ്മയെ മകന്‍ തീകൊളുത്തി കൊന്നു

Posted by - Dec 2, 2018, 09:25 am IST 0
കൊച്ചി: കൊച്ചിയില്‍ രണ്ടാനമ്മയെ മകന്‍ തീകൊളുത്തി കൊന്നു.വൈറ്റില മേജര്‍ റോഡില്‍ നേരേ വീട്ടില്‍ മേരി ജോസഫാണ് മകന്റെ കൈയ്യാല്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ തങ്കച്ചന്‍ എന്ന് വിളിക്കുന്ന…

യുഎഇയില്‍  സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് ഇനി പിടിവീഴും

Posted by - May 12, 2018, 08:17 am IST 0
യുഎഇ: യുഎഇയില്‍  സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം. സാധാരണയായി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളില്‍ നിന്ന് പണം വാങ്ങിയാണ് പരസ്യ പ്രചാരണങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇനി മുതല്‍…

പാകിസ്താനില്‍ ട്രെയിൻ തീപിടിച് 65 പേർ മരിച്ചു 

Posted by - Oct 31, 2019, 03:05 pm IST 0
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ  തീപ്പിടിച് 65 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ പട്ടണത്തിന് സമീപമാണ് സംഭവം നടന്നത് .ട്രെയിനിലെ…

ഒമാൻ ഉൾക്കടലിൽ മരണ വലയം    

Posted by - May 5, 2018, 05:55 am IST 0
ഒമാൻ :ഒമാൻ ഉൾക്കടലിൽ 63, 700 ചതുരശ്രമൈൽ മേഖലയിൽ ഓക്സിജന്റെ അളവ് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്നതിനാൽ ഇവിടെ സമുദ്ര സഞ്ചാരികളുടെയും സമുദ്ര ജീവികളുടെയും ജീവനു തന്നെ ഭീഷണിയായി…

Leave a comment