കുമ്മനത്തിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും 

285 0

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ കേരളത്തിലെ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആരെത്തും എന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമായി. നിലവിലെ മിസ്സോറാം ഗവര്‍ണര്‍ മെയ് 28ന് വിരമിക്കും. അതുകൊണ്ടുതന്നെ കുമ്മനത്തിന് ഉടന്‍ തന്നെ കേരളം വിടേണ്ടവരും. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേരളത്തിലെ സംഘടനാതലത്തില്‍ കേന്ദ്രനേതൃത്വം അടിമുടി മാറ്റം വരുത്താന്‍ ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായാണ് കുമ്മനത്തെ മിസ്സോറാം ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിച്ചത്. 

സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. കുമ്മനത്തിന്റെ പിന്‍ഗാമി ആരെന്ന് അമിത് ഷാ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തിന്റെ അധ്യക്ഷനെ തന്നെ മാറ്റിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ നിലപാടിലുള്ള അമ്പരപ്പിലാണ് നേതാക്കള്‍. കുമ്മനത്തിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ക്ക് ഇനിയും സാധ്യതയേറുകയാണ്. എം.ടി രമേശ്, പി.കെ കൃഷ്ണദാസ് എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് സാധ്യത കൂടുതല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Post

കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചു

Posted by - May 25, 2018, 09:19 pm IST 0
ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിയാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്. നിലവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയാണ്. വി.…

ബിജെപിയുടെ അംഗബലം കുറയുന്നു

Posted by - Mar 15, 2018, 07:51 am IST 0
ബിജെപിയുടെ അംഗബലം കുറയുന്നു ബിജെപിക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. നാലുവർഷം മുൻപ് വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിൽ വന്നു എങ്കിലും ഈ കാലയളവിൽ രാജ്യത്തിലെ പലഭാഗത്തായി നടന്ന…

രാഹുലിനെതിരെ തുറന്നടിച്ച് മോദി 

Posted by - May 2, 2018, 07:02 am IST 0
തിരഞ്ഞെടുപ്പിന് 12 ദിവസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിയുടെ മാതൃഭാഷയിലോ മറ്റേതെങ്കിലും ഭാഷയിലോ…

ആന്ധ്രപ്രദേശ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു

Posted by - Apr 17, 2018, 02:09 pm IST 0
അമരാവതി: ആന്ധ്രപ്രദേശിലെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു. ടി ഡി പി എന്‍ ഡി എ സഖ്യംവിട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍…

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന

Posted by - Dec 11, 2018, 09:36 pm IST 0
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ഹൈക്കമാന്‍ഡിന്റെ തീരുമാനം സച്ചിന്‍ പൈലറ്റ് അംഗീകരിച്ചു. യുവനേതാവ് സച്ചിന്‍ പൈലറ്റിന്റെ പേരാണ് ആ…

Leave a comment