മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനെ ഇനി ട്രോളുന്നവര്‍ ജാഗ്രത

153 0

തിരുവനന്തപുരം: മിസോറാം ഗവര്‍ണ്ണറായി നിയമിതനായ കുമ്മനം രാജശേഖരനെ ഇനി ട്രോളുന്നവര്‍ക്ക് കുരുക്ക് വീഴും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ട്രോളിയതിന്റെ ഓര്‍മ്മയില്‍ ഇനി ആവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ പൊലീസ് കേസെടുക്കും. സ്വമേധയാ പൊലീസ് നടപടി സ്വീകരിച്ചില്ലങ്കില്‍ മറ്റാരെങ്കിലും പരാതി നല്‍കിയാല്‍ കേരളത്തിലെ പൊലീസിനും ഒഴിഞ്ഞു മാറാനാവില്ല. 

ഇതൊന്നും പ്രശ്‌നമല്ലെന്ന വാശിയിലും പിണറായി പൊലീസ് ആണെന്ന ധൈര്യത്തിലും ഗവര്‍ണ്ണറായി ചുമതലയേറ്റ ശേഷവും കേരളത്തില്‍ നിന്നും പരിഹാസം തുടരുകയാണെങ്കില്‍ മിസോറാം പൊലീസ് ആയിരിക്കും കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടാന്‍ ഇവിടേക്ക് വരിക. ഭരണഘടനാ പദവിയുള്ള ഗവര്‍ണ്ണര്‍ സ്ഥാനത്ത് അധികാരമേല്‍ക്കുന്നതോടെ നിയമപരമായി കുമ്മനത്തിനു വലിയ സംരക്ഷണ വലയമുണ്ടാകും. കേരളത്തില്‍ ഏറ്റവും അധികം രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനത്തിനും പരിഹാസത്തിനും വിധേയനായ ബി.ജെ.പി നേതാവാണ് കുമ്മനം രാജശേഖരന്‍.
 

Related Post

മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ബില്ലിന്റെ ആവശ്യമില്ലായിരുന്നു: അമിത് ഷാ   

Posted by - Dec 9, 2019, 02:32 pm IST 0
ന്യൂഡല്‍ഹി: ലോക്സഭയില്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ എതിര്‍ത്തു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ…

ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ സംവരണം നിർത്തലാക്കി

Posted by - Dec 5, 2019, 10:07 am IST 0
ന്യൂഡല്‍ഹി: ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നതിനുള്ള…

ലോ​ക്സ​ഭാ മു​ന്‍ സ്പീ​ക്ക​ര്‍ സോ​മ​നാ​ഥ് ചാ​റ്റ​ര്‍​ജി ആ​ശു​പ​ത്രി​യി​ല്‍

Posted by - Jun 28, 2018, 08:26 am IST 0
കോ​ല്‍​ക്ക​ത്ത: ലോ​ക്സ​ഭാ മു​ന്‍ സ്പീ​ക്ക​ര്‍ സോ​മ​നാ​ഥ് ചാ​റ്റ​ര്‍​ജി ആ​ശു​പ​ത്രി​യി​ല്‍. നി​ല ഗു​രു​ത​ര​മെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് കോ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 

ചന്ദ്രനെ തൊട്ടറിയാന്‍ ചാന്ദ്രയാന്‍ രണ്ട്; ജൂലൈ 15-ന് വിക്ഷേപണം  

Posted by - Jun 12, 2019, 06:35 pm IST 0
ബംഗളുരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചാന്ദ്രയാന്‍-2 അടുത്ത മാസം വിക്ഷേപിക്കും. ജൂലൈ 15ന് പുലര്‍ച്ചെ 2.51നായിരിക്കും വിക്ഷേപണം നടക്കുക എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ ശിവന്‍…

മുംബൈ കലാസാംസാകാരിക രംഗത്തെ സാരഥി മണിനായർക്കു വിട 

Posted by - Mar 19, 2020, 06:44 pm IST 0
അവാർഡ് നിശകളും സംഗീത വേദികളും കൊണ്ട് മുംബൈ കലാസ്വാദകർക്ക് മികച്ച വിരുന്നൊരുക്കിയ തരംഗിണി യുടെ സാരഥി ശ്രി. മണി നായർ (സുരേന്ദ്രൻ നായർ ) അന്തരിച്ചു.  മലയാള…

Leave a comment