മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനെ ഇനി ട്രോളുന്നവര്‍ ജാഗ്രത

175 0

തിരുവനന്തപുരം: മിസോറാം ഗവര്‍ണ്ണറായി നിയമിതനായ കുമ്മനം രാജശേഖരനെ ഇനി ട്രോളുന്നവര്‍ക്ക് കുരുക്ക് വീഴും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ട്രോളിയതിന്റെ ഓര്‍മ്മയില്‍ ഇനി ആവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ പൊലീസ് കേസെടുക്കും. സ്വമേധയാ പൊലീസ് നടപടി സ്വീകരിച്ചില്ലങ്കില്‍ മറ്റാരെങ്കിലും പരാതി നല്‍കിയാല്‍ കേരളത്തിലെ പൊലീസിനും ഒഴിഞ്ഞു മാറാനാവില്ല. 

ഇതൊന്നും പ്രശ്‌നമല്ലെന്ന വാശിയിലും പിണറായി പൊലീസ് ആണെന്ന ധൈര്യത്തിലും ഗവര്‍ണ്ണറായി ചുമതലയേറ്റ ശേഷവും കേരളത്തില്‍ നിന്നും പരിഹാസം തുടരുകയാണെങ്കില്‍ മിസോറാം പൊലീസ് ആയിരിക്കും കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടാന്‍ ഇവിടേക്ക് വരിക. ഭരണഘടനാ പദവിയുള്ള ഗവര്‍ണ്ണര്‍ സ്ഥാനത്ത് അധികാരമേല്‍ക്കുന്നതോടെ നിയമപരമായി കുമ്മനത്തിനു വലിയ സംരക്ഷണ വലയമുണ്ടാകും. കേരളത്തില്‍ ഏറ്റവും അധികം രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനത്തിനും പരിഹാസത്തിനും വിധേയനായ ബി.ജെ.പി നേതാവാണ് കുമ്മനം രാജശേഖരന്‍.
 

Related Post

രാജി സന്നദ്ധത അറിയിച്ച് രാഹുല്‍; സോണിയ നിരാകരിച്ചു  

Posted by - May 23, 2019, 08:07 pm IST 0
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചു. സോണിയാ ഗാന്ധിയെയും മുതിര്‍ന്ന നേതാക്കളെയുമാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.…

ഐഎസ് ബന്ധം: തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്; ആയുധങ്ങള്‍ പിടിച്ചെടുത്തു  

Posted by - May 20, 2019, 10:24 pm IST 0
ചെന്നൈ: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ആയുധങ്ങള്‍, രഹസ്യ രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പരിശോധനയില്‍ പിടിച്ചെടുത്തു. സേലം, ചിദംബരം,…

പ്രശസ്ത സീരിയല്‍ നടി ആത്മഹത്യ ചെയ്ത നിലയില്‍ 

Posted by - Nov 30, 2018, 01:20 pm IST 0
ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടി റിയാമിക(റിയ)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഫാളാറ്റിലെത്തി അന്വേഷിച്ച സഹോദരന്‍ പ്രകാശാണ് റിയയെ മരിച്ച…

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായായി സത്യപ്രതിജ്ഞ ചെയ്തു  

Posted by - Nov 23, 2019, 09:35 am IST 0
മുംബൈ :  ഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലേറി. ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി. ബിജെപിക്ക് എൻസിപിയുടെ പിന്തുണ ലഭിച്ചതോടെയാണ്…

അരവിന്ദ് കെജ്‌രിവാൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും    

Posted by - Feb 16, 2020, 09:35 am IST 0
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.  ഇന്ന് രാവിലെ 10ന് രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ്,…

Leave a comment