മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് നിയന്ത്രണം

75 0

കോഴിക്കോട്: നിപ്പയുടെ പശ്‌ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാര്‍ക്ക് അവധി നല്‍കില്ല. സുരക്ഷയുടെ ഭാഗമായി പ്രോട്ടോക്കോള്‍ പ്രകാരമുള്ള വസ്ത്രം നിര്‍ബന്ധമാക്കാനും തീരുമാനമായി. 

അത്യാഹിത വിഭാഗത്തില്‍ ഒഴികെയുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യാനും സാധാരണ പ്രസവ കേസുകള്‍ അഡ്മിറ്റ് ചെയ്യേണ്ടെന്നും തീരുമാനമായിട്ടുണ്ട്. നിപ്പ രോഗികള്‍ ചികിത്സയിലുള്ള സാഹചര്യത്തിലാണ് പുതിയ തീരുമാനം. 

അതേസമയം, നിപ്പ ബാധിച്ച ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നരിപ്പറ്റ ചീക്കോന്ന് പടിഞ്ഞാറുങ്ങല്‍ കല്യാണി (75) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിപ്പ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി.

Related Post

കാണാതായ ജസ്‌നയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായിc

Posted by - Jul 6, 2018, 01:27 pm IST 0
തിരുവനന്തപുരം: പത്തനംതിട്ട എരുമേലിയില്‍ നിന്നും കാണാതായ ജസ്‌നയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായി. ദൃശ്യങ്ങളില്‍ കാണുന്നത് ജസ്‌നയാണെന്ന് ചില സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങളില്‍…

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി 

Posted by - Dec 30, 2018, 09:35 am IST 0
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടും. ജനുവരി 5 വരെ നിരോധനാജ്ഞ നീട്ടാനാണ് തീരുമാനം. സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​ണു ന​ട​പ​ടി. ജില്ലാ പൊലീസ്…

പ്രളയക്കെടുതിക്കുശേഷം സംസ്ഥാനത്തു മഹാരാഷ്ട്രയിൽനിന്നുള്ള സഹായം തുടരുന്നു 

Posted by - Sep 6, 2018, 03:42 pm IST 0
എൻ.ടി. പിള്ള  കേരളം കണ്ടതിൽവച്ചേറ്റവും വലിയ പ്രളയക്കെടുതിയാണ് ഇപ്പോഴുണ്ടായത്. സുനാമി, ഓഖി, നിപ്പ എന്നീ ദുരന്തങ്ങളെ അതിജീവിച്ച ജനങ്ങൾക്ക് വലിയൊരു ആഘാതമാണ് പ്രളയദുരന്തമേൽപ്പിച്ചത്. മഴക്കെടുതിക്കൊപ്പം തുടർച്ചയായിട്ടുള്ള ഉരുൾപൊട്ടലും…

ഇന്നുമുതല്‍ ബുധനാഴ്ചവരെ സംസ്ഥാനത്ത് കനത്ത മഴ

Posted by - Sep 23, 2018, 06:48 am IST 0
തിരുവനന്തരപുരം: ഇന്നുമുതല്‍ ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ. 24മണിക്കൂറില്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇടുക്കി,പാലക്കാട്, വയനാട്…

കണ്ണൂരില്‍ അക്രമപരമ്പരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വം ;  കെ സുരേന്ദ്രന്‍

Posted by - Jan 5, 2019, 10:05 am IST 0
കോഴിക്കോട്: കണ്ണൂരില്‍ അക്രമപരമ്പരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വമാണെന്നും സംസ്ഥാനത്ത് ഹിന്ദു വേട്ട നടക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പൊലീസ് പലയിടത്തും…

Leave a comment