മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് നിയന്ത്രണം

74 0

കോഴിക്കോട്: നിപ്പയുടെ പശ്‌ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാര്‍ക്ക് അവധി നല്‍കില്ല. സുരക്ഷയുടെ ഭാഗമായി പ്രോട്ടോക്കോള്‍ പ്രകാരമുള്ള വസ്ത്രം നിര്‍ബന്ധമാക്കാനും തീരുമാനമായി. 

അത്യാഹിത വിഭാഗത്തില്‍ ഒഴികെയുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യാനും സാധാരണ പ്രസവ കേസുകള്‍ അഡ്മിറ്റ് ചെയ്യേണ്ടെന്നും തീരുമാനമായിട്ടുണ്ട്. നിപ്പ രോഗികള്‍ ചികിത്സയിലുള്ള സാഹചര്യത്തിലാണ് പുതിയ തീരുമാനം. 

അതേസമയം, നിപ്പ ബാധിച്ച ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നരിപ്പറ്റ ചീക്കോന്ന് പടിഞ്ഞാറുങ്ങല്‍ കല്യാണി (75) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിപ്പ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി.

Related Post

സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം

Posted by - Nov 29, 2018, 12:50 pm IST 0
തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം. ആരോഗ്യ വിദഗ്ദരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജനുവരി മുതല്‍ ജൂണ്‍ മാസം വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.…

സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലെ വിവാദം: ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍

Posted by - May 5, 2018, 11:23 am IST 0
തിരുവനന്തപുരം: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍. പ്രതിഭാഗത്തിന് അനുകൂലമായി ഡോ.ഉന്മേഷ് മൊഴി നല്‍കിയെന്നായിരുന്നു ആരോപണം.…

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Posted by - Jun 3, 2018, 09:55 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരദേശത്ത് പടിഞ്ഞാറന്‍ ദിശയിലേക്ക് മണിക്കൂറില്‍ 40 മുതല്‍ 50…

1511 കോടിയുടെ തൊഴിലുറപ്പ് കുടിശ്ശിക കേന്ദ്രം അനുവദിച്ചു

Posted by - Apr 9, 2019, 01:54 pm IST 0
ദില്ലി: തൊഴിലുറപ്പ് പദ്ധതിയ്ക്ക്  1511 കോടിരൂപ കുടിശ്ശിക കേന്ദ്രം അനുവദിച്ചു. 5 മാസത്തെ വേതനമായിരുന്നു കുടിശ്ശിക ഉണ്ടായിരുന്നത് . മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര നടപടി.  തൊഴിലുറപ്പ് പദ്ധതിയില്‍…

ളാഹയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്

Posted by - Dec 22, 2018, 08:40 pm IST 0
ളാഹ: ളാഹയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം നടന്നത്. ചെന്നൈയില്‍ നിന്നും എത്തിയവരാണിവര്‍. പരിക്കേറ്റവരെ…

Leave a comment