പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിച്ച്‌ വിദേശത്തുനിന്നെത്തിയ മലയാളിയുവാവ് മടക്കയാത്രയില്‍ പിടിയില്‍ 

138 0

മംഗളൂരു: വേറൊരാളുടെ പാസ്‌പോര്‍ട്ടില്‍ തന്റെ ഫോട്ടോ ഒട്ടിച്ച്‌ വിദേശത്തുനിന്നെത്തിയ മലയാളിയുവാവ് മടക്കയാത്രയില്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. ദുബായിലേക്കു പോകാനായി വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സന്തോഷ് വിമാനത്താവളത്തില്‍ എത്തിയത്. പരിശോധനയില്‍ തമ്പാന്‍ എന്നയാളുടെ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് സന്തോഷ് യാത്രചെയ്യാന്‍ ശ്രമിച്ചതെന്നു കണ്ടെത്തി.  തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ബജ്‌പെ പോലീസിനു കൈമാറുകയായിരുന്നു. 

കാസര്‍കോട് പെരുമ്പള ബൈലങ്ങാടിയിലെ സന്തോഷാ(30)ണ് എമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്.കാസര്‍കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് ഏജന്റുമാരായ അബ്ദുള്ളയും ഹനീഫുമാണ് തനിക്ക് വ്യാജപാസ്‌പോര്‍ട്ട് തരപ്പെടുത്തിത്തന്നതെന്ന് സന്തോഷ് പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്. 

ഇതേക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു. ദുബായിലായിരുന്ന സന്തോഷ് എട്ടു മാസം മുമ്പ് ഇതേ പാസ്‌പോര്‍ട്ടുപയോഗിച്ചാണ് നാട്ടിലെത്തിയതെന്നു പോലീസ് പറഞ്ഞു. സന്തോഷിന്റെ കൈവശമുണ്ടായിരുന്ന പാസ്‌പോര്‍ട്ടിന്റെ യഥാര്‍ഥ ഉടമ തമ്പാനെയും പാസ്‌പോര്‍ട്ട് കൈമാറ്റം ചെയ്തതിന് അറസ്റ്റുചെയ്യുമെന്ന് പോലീസ് പറഞ്ഞു. വ്യാജപാസ്‌പോര്‍ട്ട് സംഘവുമായി തമ്പാനു ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കും.

Related Post

വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു

Posted by - Jun 5, 2018, 03:07 pm IST 0
കച്ച്‌ : ഗുജറാത്തിലെ കച്ചില്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡോ ആയ സഞ്ജയ് ചൗഹാനാണ് അപകടത്തില്‍ മരിച്ചത്. പതിവായി നടത്തുന്ന പരിശീലനപ്പറക്കലിനിടെയാണ്…

ആരും ഇല്ലാതിരുന്ന കാലത്തും ഹിന്ദുത്വത്തെ പിന്തുണച്ചിരുന്നവരാണ് ഞങ്ങള്‍: ശിവസേന  

Posted by - Nov 19, 2019, 10:43 am IST 0
മുംബൈ: ചിലര്‍ ജനിക്കുന്നതിനും മുമ്പേ ഹിന്ദുത്വത്തെ പിന്തുണച്ചവരാണ് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഇത്തരത്തിൽ  പരാമര്‍ശമുണ്ടായത്. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളുടെ…

മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

Posted by - Feb 15, 2020, 04:45 pm IST 0
മുംബൈ: മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു . കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും നിര്‍ദേശം തള്ളിയാണ് ശിവസേന മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.…

നിര്‍ഭയ കേസിൽ  കേന്ദ്ര ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

Posted by - Feb 5, 2020, 03:20 pm IST 0
ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഇനിയും വൈകാൻ സാധ്യത. ശിക്ഷ വെറെ വേറെ നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നാലു…

കര്‍ണ്ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുണ്ടാകില്ല? 

Posted by - May 19, 2018, 11:18 am IST 0
ബംഗളൂരു: കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കുമോ എന്ന കാര്യത്തില്‍ സംശയം. പ്രോടേം സ്പീക്കറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയാണ്. ഈ വിഷയത്തില്‍ തീരുമാനം…

Leave a comment