പുനലൂര്‍: കോട്ടയം മാന്നാനത്ത് ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കൊല്ലപ്പെട്ട നിലയില്‍. കോട്ടയം നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവിന്റെ മകന്‍ കെവിന്‍ (24)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രണയ വിവാഹത്തിന്റെ പേരിലാണ് കെവിനെയും സുഹൃത്ത് അനീഷ് സെബാസ്റ്റ്യനെയും ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫിസില്‍ കെവിനും (24) കൊല്ലം തെന്മല സ്വദേശിയായ നീനുവും വിവാഹിതരായത്.
ശനിയാഴ്ച പുലര്‍ച്ച 1.30ഓടെ കെവിന്റെ പിതൃസഹോദരിയുടെ മകന്‍ മാന്നാനം സ്വദേശി അനീഷ് സെബാസ്റ്റ്യന്റെ വീട്ടിലെത്തിയ ഗുണ്ടസംഘം വീട് അടിച്ചു തകര്‍ക്കുകയായിരുന്നു. ഈ സമയം കെവിനും അനീഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ അടുക്കള അടിച്ചുതകര്‍ത്ത് അഞ്ചുപേര്‍ വീട്ടില്‍ കയറി, വടിവാളും ഇരുമ്പ് വടിയും ഉപയോഗിച്ച് ടി.വി, ഫ്രിഡ്ജ് തുടങ്ങിയ സാധനങ്ങള്‍ മുഴുവന്‍ തകര്‍ത്ത ശേഷം ഇരുവരെയും ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് രണ്ടു പേരുെടയും കഴുത്തില്‍ വടിവാള്‍ വെച്ച ശേഷം സംഘം വന്ന മൂന്ന് കാറുകളിലൊന്നില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
രാവിലെ 11ഓടെ പുനലൂര്‍ ഭാഗത്താണ് അനീഷിനെ ഇറക്കിവിടുകയായിരുന്നു. പുനലൂര്‍ ചാലിയേക്കരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കെവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. അതിനാല്‍ ഇത് കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് ഭാര്യ നീനുവിെന്റ പരാതിയില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കേസില്‍ ഗാന്ധിനഗര്‍ എസ്.െഎക്ക് വീഴ്ചപ്പറ്റിയതായി ഡി.വൈ.എസ്.പി കോട്ടയം എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കി.