ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി 

137 0

പുനലൂര്‍: കോട്ടയം മാന്നാനത്ത്​ ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കൊല്ലപ്പെട്ട നിലയില്‍. കോട്ടയം നട്ടാശ്ശേരി എസ്.എച്ച്‌ മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവിന്റെ മകന്‍ കെവിന്‍ (24)​​​​​​ന്റെ മൃതദേഹമാണ്​ കണ്ടെത്തിയത്​. പ്രണയ വിവാഹത്തിന്റെ  പേരിലാണ്​ കെവിനെയും സുഹൃത്ത്​ അനീഷ്​ സെബാസ്​റ്റ്യനെയും ക്വ​ട്ടേഷന്‍ സംഘം തട്ടിക്കൊണ്ട്​ പോയത്​. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫിസില്‍ കെവിനും (24) കൊല്ലം തെന്മല സ്വദേശിയായ നീനുവും വിവാഹിതരായത്. 

ശനിയാഴ്​ച പുലര്‍ച്ച 1.30ഓടെ കെവിന്റെ പിതൃസഹോദരിയുടെ മകന്‍ മാന്നാനം സ്വദേശി അനീഷ് സെബാസ്​റ്റ്യ​​​​​​​ന്റെ വീട്ടിലെത്തിയ ഗുണ്ടസംഘം വീട് അടിച്ചു തകര്‍ക്കുകയായിരുന്നു. ഈ സമയം കെവിനും അനീഷും മാത്രമാണ്​ വീട്ടിലുണ്ടായിരുന്നത്​. വീടി​​​​​​​ന്റെ അടുക്കള അടിച്ചുതകര്‍ത്ത് അഞ്ചുപേര്‍ വീട്ടില്‍ കയറി, വടിവാളും ഇരുമ്പ് വടിയും ഉപയോഗിച്ച്‌ ടി.വി, ഫ്രിഡ്ജ് തുടങ്ങിയ സാധനങ്ങള്‍ മുഴുവന്‍ തകര്‍ത്ത ശേഷം ഇരുവരെയും ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് രണ്ടു പേരു​െടയും കഴുത്തില്‍ വടിവാള്‍ ​വെച്ച ശേഷം സംഘം വന്ന മൂന്ന്​ കാറുകളിലൊന്നില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. 

രാവിലെ 11ഓടെ പുനലൂര്‍ ഭാഗത്താണ്​ അനീഷിനെ ഇറക്കിവിടുകയായിരുന്നു. പുനലൂര്‍ ചാലിയേക്കരയില്‍ നിന്നാണ്​ മൃതദേഹം കണ്ടെത്തിയത്​. കെവി​ന്റെ  ശരീരത്തില്‍ മര്‍ദ്ദനമേറ്റതി​​​​​​ന്റെ പാടുകളുണ്ട്​. അതിനാല്‍ ഇത്​ കൊലപാതകമാണോയെന്ന്​ സംശയിക്കുന്നതായി പൊലീസ്​ അറിയിച്ചു. ഇതുസംബന്ധിച്ച്‌​ ഭാര്യ നീനുവി​​​​​​െന്‍റ പരാതിയില്‍ പൊലീസ്​ ശക്​തമായ നടപടി സ്വീകരിച്ചില്ലെന്ന്​​ ആക്ഷേപമുണ്ട്​. കേസില്‍ ഗാന്ധിനഗര്‍ എസ്​.​െഎക്ക്​ വീഴ്​ചപ്പറ്റിയതായി ഡി.വൈ.എസ്​.പി കോട്ടയം എസ്​.പിക്ക്​ റിപ്പോര്‍ട്ട്​ നല്‍കി.​

Related Post

കെഎസ്ആർടിസി കളക്ഷൻ തുകയിൽ 200 രൂപയുടെ കള്ളനോട്ട് 

Posted by - Apr 30, 2018, 11:14 am IST 0
 കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരൻ എസ്ബിഐയുടെ പുത്തൻ ചന്ത ശാഖയിൽ അടക്കാൻ കൊണ്ടുവന്ന കളക്ഷൻ തുകയിൽ 200 രൂപ നോട്ടിന്റെ കളർ ഫോട്ടോസ്റ്റാറ്റ്. ഒരേ സീരിയൽ നമ്പറുകൾ ഉള്ള…

ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ

Posted by - Jan 4, 2019, 11:37 am IST 0
തിരുവനന്തപുരം: ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ കൂടി സന്നിധാനത്ത് എത്തിക്കുമെന്ന് സംഘാടകന്‍ ശ്രേയസ് കണാരന്‍ പറഞ്ഞു. നട…

50 യുവ സംഗീതജ്ഞർക്ക് “എം‌എസ്” ഫെലോഷിപ്പ്

Posted by - Sep 17, 2019, 07:41 pm IST 0
കെ.എ.വിശ്വനാഥൻ മുംബൈ: ഇതിഹാസ സംഗീതജ്ഞ അന്തരിച്ച ഡോ.എം.എസ്.സുബുലക്ഷ്മിയുടെ 103-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യമെമ്പാടുമുള്ള 50 പ്രമുഖ യുവ സംഗീതജ്ഞർക്ക് സെപ്റ്റംബർ 14 ന് "ശ്രീ ഷൺമുഖാനന്ദ ഭാരത് രത്‌ന…

ജസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കാനൊരുങ്ങി ഡിജിപി

Posted by - May 12, 2018, 12:04 pm IST 0
തിരുവനന്തപുരം: കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കഴിഞ്ഞ മാര്‍ച്ച്‌…

Leave a comment