കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു

212 0

ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു. ജാംഖണ്ഡി നിയോജക മണ്ഡലം എം എല്‍ എ സിദ്ധൂ ന്യാമ ഗൗഡയാണ് മരിച്ചത്. തുളസിഗിരിക്ക് സമീപത്ത് വെച്ചാണ് അപകടം. കാര്‍ പഞ്ചറായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എതിരേ വന്ന വാഹനം എം എല്‍ എ കാറിലിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ നെഞ്ചില്‍ പരിക്കേല്‍ക്കുകയുമായിരുന്നു. ആശുപത്രയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഗോവയില്‍ നിന്നും ബാഗല്‍കോട്ടിലേക്കുള്ള യാത്രയിലായിരുന്നു എം എല്‍ എ. ഗുരുതരമായി പരിക്കേറ്റ എം എല്‍ എയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാംഖണ്ഡി മണ്ഡലത്തില്‍ നിന്നും ബിജെപിയുടെ ശ്രീകാന്ത് കുല്‍ക്കര്‍ണിയെ 49,245 വോട്ടുകള്‍ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സിദ്ധു ജയിച്ചത്. 

Related Post

ബിജെപി അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലെ കോളനികള്‍ വികസനത്തിലെത്തും

Posted by - Feb 3, 2020, 08:16 pm IST 0
ഡല്‍ഹി: എ എ പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം പടര്‍ന്ന പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പറഞ്ഞു. അതേസമയം…

രാഹുലും പ്രിയങ്കയും വയനാട്ടില്‍  

Posted by - Apr 4, 2019, 11:35 am IST 0
കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക…

കാറിന്‍റെ നമ്പര്‍പ്ലേറ്റില്‍ ചൗകിദാര്‍ ;പിഴയൊടുക്കി മധ്യപ്രദേശ് എംഎല്‍എ

Posted by - Mar 28, 2019, 06:46 pm IST 0
ഇന്‍ഡോര്‍: ബിജെപി തെരഞ്ഞെടുപ്പിനായി തുടങ്ങി വെച്ച ചൗകിദാര്‍ പ്രചാരണം കാറിന്‍റെ നമ്പര്‍പ്ലേറ്റില്‍ ഉപയോഗിച്ച മധ്യപ്രദേശ് എംഎല്‍എയെ പൊലീസ് പിടിച്ചു. കാറിന്‍റെ നമ്പര്‍പ്ലേറ്റില്‍ ചൗകിദാര്‍ എന്ന് എഴുതി നിരത്തിലിറങ്ങിയ…

യോഗേശ്വര്‍ ദത്തും സന്ദീപ് സിംഗും ബിജെപിയില്‍

Posted by - Sep 27, 2019, 09:34 am IST 0
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി താരമായിരുന്ന സന്ദീപ് സിംഗും ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തി താരം യോഗേശ്വര്‍ ദത്തും ബിജെപിയില്‍ ചേര്‍ന്നു. ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകനാണ്…

വിദ്വേഷ പ്രസംഗവുമായി  ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം നേതാവ്

Posted by - Feb 20, 2020, 03:51 pm IST 0
ഗുല്‍ബര്‍ഗ:വിദ്വേഷ പ്രസംഗവുമായി  ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം നേതാവ്. പാര്‍ട്ടി ദേശീയ വക്താവ് മഹാരാഷ്ട്ര  വാരിസ് പത്താനാണ് വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയത്. ഫ്രെബുവരി 15ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നടന്ന…

Leave a comment