ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു. ജാംഖണ്ഡി നിയോജക മണ്ഡലം എം എല്‍ എ സിദ്ധൂ ന്യാമ ഗൗഡയാണ് മരിച്ചത്. തുളസിഗിരിക്ക് സമീപത്ത് വെച്ചാണ് അപകടം. കാര്‍ പഞ്ചറായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എതിരേ വന്ന വാഹനം എം എല്‍ എ കാറിലിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ നെഞ്ചില്‍ പരിക്കേല്‍ക്കുകയുമായിരുന്നു. ആശുപത്രയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഗോവയില്‍ നിന്നും ബാഗല്‍കോട്ടിലേക്കുള്ള യാത്രയിലായിരുന്നു എം എല്‍ എ. ഗുരുതരമായി പരിക്കേറ്റ എം എല്‍ എയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാംഖണ്ഡി മണ്ഡലത്തില്‍ നിന്നും ബിജെപിയുടെ ശ്രീകാന്ത് കുല്‍ക്കര്‍ണിയെ 49,245 വോട്ടുകള്‍ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സിദ്ധു ജയിച്ചത്.