സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം:  ഒരു ജവാനും പ്രദേശവാസിയും കൊല്ലപ്പെട്ടു

173 0

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ജവാനും പ്രദേശവാസിയുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ജവാനും പ്രദേശവാസിക്കും വെടിയേറ്റത്. 

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റംസാനില്‍ കശ്മീരില്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ ഭീകരാക്രമണമാണ് ഇത്. പുല്‍വാമയിലെ കാകപോറയിലുള്ള രാഷ്ട്രീയ റൈഫിള്‍സിന്‍റെ ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ട പ്രദേശവാസിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Related Post

മണ്ണിടിച്ചിലില്‍ പെട്ട് അമര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു

Posted by - Jul 4, 2018, 08:20 am IST 0
ജമ്മു കശ്മീരിലെ ബാല്‍താലില്‍ മണ്ണിടിച്ചിലില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു. മരിച്ചവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അമര്‍നാഥിലേക്കുള്ള പാതയില്‍ റയില്‍പത്രിക്കും ബ്രാരിമാര്‍ഗിനും ഇടയ്ക്കാണ് സംഭവം. അമര്‍നാഥിലേക്ക് തീര്‍ത്ഥാടനത്തിന് പോയ…

മുത്തലാഖ് നിയമത്തിന് എതിരെ വനിതാ ലീഗ് സുപ്രീം കോടതിയെ സമീപിച്ചു

Posted by - Feb 23, 2020, 11:49 am IST 0
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസ്സാക്കിയ മുത്തലാഖ് നിയമത്തിന് എതിരെ വനിതാ ലീഗ് സുപ്രീം കോടതിയെ സമീപിച്ചു.മുത്തലാഖ് ക്രിമിനല്‍ കുറ്റം ആക്കുന്ന നിയമം സ്ത്രീ വിരുദ്ധവും, കുടുംബ ബന്ധങ്ങള്‍ക്ക് എതിരുമാണ്…

കാര്‍ട്ടോസാറ്റ് – 3 ഭ്രമണപഥത്തില്‍, വിക്ഷേപണം വിജയിച്ചു

Posted by - Nov 27, 2019, 10:37 am IST 0
ചെന്നൈ : ഐ.എസ്.ആര്‍.ഒ.യുടെ ഭൗമനിരീക്ഷണ (റിമോട്ട് സെന്‍സിങ് ) ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത്തേതായ കാര്‍ട്ടോസാറ്റ് – 3ന്റെ വിക്ഷേപിച്ചു. രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ…

ബംഗാളിൽ രാഷ്‌ട്രപതി ഭരണം വരണം;  ബിജെപി  

Posted by - Dec 15, 2019, 10:25 am IST 0
കൊൽക്കത്ത : പൗരത്വ ഭേദഗതി ബില്ലിനെ എതിർത്തുകൊണ്ട് ബംഗാളിൽ അരങ്ങേറുന്ന പ്രതിഷേധ പ്രകടനകൾക്കെതിരെ ബിജെപി. അക്രമ സംഭവങ്ങൾ തുടരുന്ന സാഹചര്യമാണെങ്കിൽ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്ന്…

ബാങ്ക് നിക്ഷേപത്തിന് അഞ്ചുലക്ഷം രൂപ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു 

Posted by - Feb 5, 2020, 10:52 am IST 0
ന്യൂഡൽഹി: ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ഒരുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷത്തിലേക്കുയർത്തിയത് ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതായി റിസർവ് ബാങ്ക് (ആർ.ബി.ഐ.) അറിയിച്ചു. ആർ.ബി.ഐ. സഹോദര സ്ഥാപനമായ ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ്…

Leave a comment