സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം:  ഒരു ജവാനും പ്രദേശവാസിയും കൊല്ലപ്പെട്ടു

286 0

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ജവാനും പ്രദേശവാസിയുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ജവാനും പ്രദേശവാസിക്കും വെടിയേറ്റത്. 

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റംസാനില്‍ കശ്മീരില്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ ഭീകരാക്രമണമാണ് ഇത്. പുല്‍വാമയിലെ കാകപോറയിലുള്ള രാഷ്ട്രീയ റൈഫിള്‍സിന്‍റെ ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ട പ്രദേശവാസിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Related Post

സൽമാൻ ഖാൻ ജയിൽ മോചിതനായി

Posted by - Apr 8, 2018, 05:55 am IST 0
സൽമാൻ ഖാൻ ജയിൽ മോചിതനായി കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസിൽ ജയിലിൽ കഴിയുന്ന സൽമാൻ  ഖാൻ  5 വർഷം ജയിൽ ശിക്ഷയാണ് ജോധ്‌പൂർ കോടതി വിധിച്ചിരുന്നത്. തവണയാണ് സൽമാൻ  ഖാൻ…

മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യവിഷബാധ; മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി

Posted by - Dec 15, 2018, 08:31 am IST 0
മൈസൂര്‍ : മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. മൈസൂര്‍ ചാമരാജ നഗറിലെ കിച്ചുകുട്ടി ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ചവരാണ് മരിച്ചത്. അവശരായ 72…

ഹരിയാനയിൽ മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്തു

Posted by - Oct 27, 2019, 04:58 pm IST 0
ചണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ സത്യദേവ് നാരായൺ ആര്യ…

കേരളത്തിന്‍റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സംഘം

Posted by - Sep 14, 2018, 07:44 am IST 0
കേരളത്തിന്‍റെ പ്രളയാനന്തര ആവശ്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സംഘം സംസ്ഥാനത്തെത്തി. 17ന് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നതതല ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കും…

പാചകവാതകത്തിന്റെ​ വില കൂട്ടി

Posted by - Jul 1, 2018, 08:12 am IST 0
ന്യൂഡല്‍ഹി: സബ്​സിഡിയുള്ള പാചകവാതകം സിലിണ്ടറിന്​ വില 2.71 രൂപ കൂടി. ഇതോടെ, ഡല്‍ഹിയില്‍ സിലിണ്ടറിന്​ 493.55 രൂപയാകുമെന്ന്​ ​ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.…

Leave a comment