കോട്ടയം: കെവിന് കൊലക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ മൊഴി പുറത്ത്. കെവിനോടൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിനെ കോട്ടയത്ത് വിട്ടുവെന്നും ഷാനുവിന്റെ മൊഴി. കെവിന്റെ പുറകെ ഓടിയെങ്കിലും കണ്ടെത്താനായില്ലെന്നും ഇതോടെ സംഘത്തിലുള്ളവര്‍ തിരികെ വന്നുവെന്നും ഷാനു പോലീസിനു മൊഴി നല്കി.
കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോയും അദ്ദേഹത്തിന്റെ പിതാവ് ചാക്കോ ജോണും കണ്ണൂര്‍ ജില്ലയിലെ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനില്‍ എത്തി ചൊവ്വാഴ്ച കീഴടങ്ങുകയായിരുന്നു. ഇരുവരെയും കോട്ടയത്ത് എത്തിച്ചാണ് മൊഴിയെടുത്തത്. അതേസമയം കെവിന്റെ മരണം വെള്ളത്തില്‍ മുങ്ങിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
കെവിന് അക്രമി സംഘത്തില്‍നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ വെള്ളത്തില്‍ വീണതാകമെന്നും പോലീസ് സംശയിച്ചിരുന്നു. മാന്നാനത്തെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടു പോകവേ കെവിന് പി. ജോസഫ് ഓടി രക്ഷപ്പെട്ടുവെന്ന് ഷാനു ചാക്കോ മൊഴി നല്കി. തെന്മലയില് കാര്‍ നിര്‍ത്തിയപ്പോളാണ് കെവിന് ഓടി രക്ഷപ്പെട്ടത്.