കെ​വി​ന്‍ കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഷാ​നു ചാ​ക്കോ​യു​ടെ മൊ​ഴി പു​റ​ത്ത്

104 0

കോ​ട്ട​യം: കെ​വി​ന്‍ കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഷാ​നു ചാ​ക്കോ​യു​ടെ മൊ​ഴി പു​റ​ത്ത്. കെ​വി​നോ​ടൊ​പ്പം ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​നീ​ഷി​നെ കോ​ട്ട​യ​ത്ത് വി​ട്ടു​വെ​ന്നും ഷാ​നു​വി​ന്‍റെ മൊ​ഴി. കെ​വി​ന്‍റെ പു​റ​കെ ഓ​ടി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ഇ​തോ​ടെ സം​ഘ​ത്തി​ലു​ള്ള​വ​ര്‍ തി​രി​കെ വ​ന്നു​വെ​ന്നും ഷാ​നു പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി. 

കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ ഷാ​നു ചാ​ക്കോ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ചാ​ക്കോ ജോ​ണും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ക​രി​ക്കോ​ട്ട​ക്ക​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി ചൊ​വ്വാ​ഴ്ച കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും കോ​ട്ട​യ​ത്ത് എ​ത്തി​ച്ചാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. അ​തേ​സ​മ​യം കെ​വി​ന്‍റെ മ​ര​ണം വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നി​രു​ന്നു. 

കെ​വി​ന്‍ അ​ക്ര​മി സം​ഘ​ത്തി​ല്‍​നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ല്‍ വീ​ണ​താ​ക​മെ​ന്നും പോ​ലീ​സ് സം​ശ​യി​ച്ചി​രു​ന്നു. മാ​ന്നാ​ന​ത്തെ വീ​ട്ടി​ല്‍​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​ക​വേ കെ​വി​ന്‍ പി. ​ജോ​സ​ഫ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന് ഷാ​നു ചാ​ക്കോ മൊ​ഴി ന​ല്‍​കി. തെ​ന്മ​ല​യി​ല്‍ കാ​ര്‍ നി​ര്‍​ത്തി​യ​പ്പോ​ളാ​ണ് കെ​വി​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്. 
 

Related Post

ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്ക്

Posted by - May 1, 2018, 08:35 am IST 0
തൃശൂര്‍: തൃശൂര്‍-കൊരട്ടി ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്ക്. പരിക്കേറ്റവരെ ചാലക്കുടിയിലെ സെന്റ്. ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍നിന്നും തിരുവല്ലയിലേക്ക് വന്ന ബസാണ് അപകടത്തില്‍പെട്ടത്.…

ശ്രീജിത്ത് മരണം; പുതിയ വഴിത്തിരിവുകൾ

Posted by - Apr 22, 2018, 09:03 am IST 0
ശ്രീജിത്ത് മരണം പുതിയ വഴിത്തിരിവുകൾ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ദീപക് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വടക്കൻ പറവൂർ…

ലിഗയുടെ മരണം കഴുത്ത് ഞെരിച്ചെന്ന് ഫൊറൻസിക് വിഭാഗം 

Posted by - Apr 28, 2018, 07:11 am IST 0
ലിഗയെന്ന വിദേശ യുവതിയുടെ മരണം കൊലപാതകമാണെന്നും കഴുത്ത് ഞെരിച്ചാണ് ലിഗയെ കൊലപ്പെടുത്തിയതെന്നും ഫൊറൻസിക് വിഭാഗം പോലീസിനെ അറിയിച്ചു. ലിഗയുടെ മൃതദേഹം കണ്ടെടുത്ത കണ്ടാൽ കാടുകൾക്കിടയിൽ ഇന്നും ലഭിച്ച…

കടൽക്ഷോഭത്തിൽ പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Posted by - Apr 23, 2018, 09:43 am IST 0
 അഴിക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റ് കാണുന്നതിനിടെ കടൽക്ഷോഭത്തിൽ പെട്ട എൻജിനീയറിങ് വിദ്യാർത്ഥി അശ്വനി(20)യുടെ മൃതദേഹം കണ്ടെത്തി. ബീച്ചിലെ ലൈഫ് ഗാർഡ് പ്രതാപന്റെ ഇടപെടൽ മൂലം തിരയിൽ പെട്ട…

കണ്ണൂര്‍ സ്വദേശികള്‍ അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്

Posted by - Dec 28, 2018, 12:22 pm IST 0
കൊച്ചി: കണ്ണൂര്‍ സ്വദേശികള്‍ അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കൊച്ചി യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ സ്വദേശികളായ പത്ത് പേര്‍…

Leave a comment