ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു

83 0

ജിദ്ദ: പരീക്ഷണാടിസ്ഥാനത്തില്‍ ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ വിമാനത്തിലെത്തിയവരെ സ്വീകരിക്കാനും യാത്ര അയക്കാനും സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് കീഴിലെ ഉദ്യോഗസ്ഥരും വിമാനത്താവള ജോലിക്കാരുമുണ്ടായിരുന്നു. ഉപഹാരങ്ങള്‍ നല്‍കിയാണ് യാത്രക്കാരെ സ്വീകരിച്ചതും യാത്ര അയച്ചതും. സൗദി എയര്‍ലൈന്‍സിന് കീഴില്‍ ഏകദേശം 200 ഉദ്യോഗസ്ഥരെ ഒരുക്കിയിരുന്നു. ഗ്രൗണ്ട് സര്‍വീസിന് കീഴിലെ കമ്പനികളും ആവശ്യമായ ആളുകളെ ഒരുക്കിയിരുന്നു. ആറ് ഗേറ്റുകളാണ് തുടക്കത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 

ആദ്യ പരീക്ഷണഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. രണ്ടാംഘട്ടം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. അല്‍ഖുറയ്യാത്തില്‍ നിന്നുള്ള വിമാനമാണ് ആദ്യമായി ഇറങ്ങിയത്. വിമാനം പിന്നീട് യാത്രക്കാരുമായി അല്‍ ഖുറയ്യാത്തിലേക്ക് തന്നെ മടങ്ങി. 2019 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള അവസാന ഘട്ടത്തില്‍ 46 കവാടങ്ങളിലൂടെയും ആഭ്യന്തര വിദേശ വിമാനങ്ങളെ സ്വീകരിക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി പറഞ്ഞു. 

വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വര്‍ഷത്തില്‍ 100 ദശലക്ഷം യാത്രക്കാര്‍ സ്വീകരിക്കാന്‍ കഴിയും. വിഷന്‍ 2030 ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്ന് ഏവിയേഷന്‍ അതോറിറ്റി മേധാവി അബ്ദുല്‍ ഹഖീം മുഹമ്മദ് തമീം പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ആഭ്യന്തര സര്‍വീസുകളെ സ്വീകരിക്കും. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് മൂന്നാംഘട്ടം. ഈ ഘട്ടത്തില്‍ മുഴുവന്‍ ആഭ്യന്തര വിമാനങ്ങളെയും സ്വീകരിക്കും.

Related Post

ജൂലൈയില്‍ പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്

Posted by - May 22, 2018, 08:28 am IST 0
ഇസ്ലാമാബാദ്: ജൂലൈയില്‍ പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്.  പിഎംഎല്‍ എന്‍ സര്‍ക്കാരിന്റെ കാലാവധി മേയില്‍ അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം.  ജൂലൈ 25നും 27നും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍(ഇസിപി) പ്രസിഡന്റ്…

ക്യാമ്പില്‍ തീപിടുത്തം : അഭയം നഷ്​ടമായ റോഹിങ്ക്യകള്‍ക്ക്​ കൈത്താങ്ങായത് നാട്ടുകാർ 

Posted by - Apr 16, 2018, 10:42 am IST 0
ന്യൂഡല്‍ഹി: അഭയാര്‍ഥി ക്യാമ്പില്‍ തീ പിടിച്ചതിനെ തുടര്‍ന്ന്​ അഭയം നഷ്​ടമായ റോഹിങ്ക്യകള്‍ക്ക്​ കൈത്താങ്ങായി നാട്ടുകാരും സന്നദ്ധ സംഘടനകളും. ഞായറാഴ്​ച പുലര്‍ച്ചെ 3 മണിക്കാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട്​ സര്‍ക്യൂട്ടാണ്​…

ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിന് എട്ടിന്റെ പണി

Posted by - Jul 10, 2018, 09:33 am IST 0
യുഎഇ: ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിന് കനത്തശിക്ഷ നല്‍കി കോടതി. കാമുകിയുമായുള്ള ബന്ധത്തെ ഭാര്യ എതിര്‍ത്തതോടെ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും…

മലയാളികളെ വിട്ടുമാറാതെ ഭാഗ്യദേവത: ദുബായില്‍ ഭാഗ്യദേവത കടാക്ഷിച്ചവരുടെ പട്ടികയിലേക്ക് ഒരു മലയാളി കൂടി

Posted by - Jun 3, 2018, 11:44 pm IST 0
ദുബായ്: ദുബായില്‍ ഭാഗ്യദേവത കടാക്ഷിച്ചവരുടെ പട്ടികയിലേക്ക് ഒരു മലയാളി കൂടി. ഇത്തവണ 10 മില്യണ്‍ ദിര്‍ഹത്തിന്റെ (18,22,25,000 രൂപ) ലോട്ടറിയാണ് മലയാളിയായ ഡിക്‌സണ്‍ കാട്ടിച്ചിറ എബ്രഹാമിന് അടിച്ചത്.…

യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Posted by - Jul 13, 2018, 11:09 am IST 0
റിയാദ്: സൗദിയുടെ യുദ്ധവിമാനം സൗദി അറേബ്യയിലെ അസ്സിര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീണു. സാങ്കേതിക തകരാര്‍ മൂലമാണത്രേ അപകടമുണ്ടായത്. ടൊര്‍ണാഡോ ഇനത്തില്‍പ്പെട്ട വിമാനം പരിശീലന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.…

Leave a comment