രാജരാജേശ്വരി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം

198 0

ബംഗളുരു: കര്‍ണാടകയിലെ രാജരാജേശ്വരി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. കോണ്‍ഗ്രസിന്റെ മുനിരത്‌ന 41, 162 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയുടെ മുനിരാജു ഗൗഡയെ ആണ് തോല്‍പ്പിച്ചത്. ജെഡിഎസിന്റെ ജിഎച്ച്‌ രാമചന്ദ്ര മൂന്നാം സ്ഥാനത്തായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 1,08,064 ഉം ബിജെപി സ്ഥാനാര്‍ത്ഥി 82,572 ഉം ജെഡിഎസ് സ്ഥാനാര്‍ത്ഥി 60,360 ഉം വോട്ടുകള്‍ സ്വന്തമാക്കി. 

മണ്ഡലത്തിലെ ഒരു ഫ്ലാറ്റില്‍ നിന്ന് പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകളും മുനിരത്‌നയുടെ ഫ്ലക്‌സ് ബോര്‍ഡുകളും കണ്ടെടുത്തതിനെ തുടര്‍ന്നു മെയ് 12 ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. കൂടാതെ കോണ്‍ഗ്രസ് വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതാണെന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു. 

എന്നാല്‍ ഈ ആരോപണങ്ങളൊന്നും ഏറ്റില്ലെന്നാണ് ഫലം തെളിയിക്കുന്നത്. ഭരണത്തിലെ സഖ്യകക്ഷിയായ ജെഡിഎസുമായി കൂടി പോരാടിയാണ് കോണ്‍ഗ്രസ് വിജയം നേടിയിരിക്കുന്നത്. വിജയത്തോടെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ അത് 78 തന്നെയാണ്. 

Related Post

ബോര്‍ഡിംഗ് പാസില്‍ മോദിയുടെ ചിത്രം; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു

Posted by - Mar 30, 2019, 12:36 pm IST 0
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ബോര്‍ഡിംഗ് പാസില്‍ നല്‍കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടാണ് വിശദീകരണം തേടിയത്.…

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

Posted by - Dec 4, 2018, 11:43 am IST 0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. അതേസമയം, നിയമസഭയില്‍ ബന്ധു നിയമനവിവാദം സംബന്ധിച്ച്‌ ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി…

രാജ്യസഭ: രണ്ടു സീറ്റും സിപിഎമ്മെടുക്കും; ചെറിയാന്‍ ഫിലിപ്പിനും രാഗേഷിനും സാധ്യത  

Posted by - Apr 14, 2021, 04:51 pm IST 0
തിരുവനന്തപുരം:  രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള തീയതിയുടെ കാര്യത്തില്‍ വ്യക്തത വന്നതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി. ഇടതുമുന്നണിക്ക് ഉറപ്പായ രണ്ടു സീറ്റുകളും സിപിഎം തന്നെ ഏറ്റെടുക്കാനാണു സാധ്യത. നിലവില്‍ സിപിഐക്ക്…

ചങ്ങന്നൂരിൽ രണ്ടാംഘട്ട പ്രചരണം   

Posted by - Apr 2, 2018, 10:33 am IST 0
തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുൻപേ ചെങ്ങന്നൂരിൽ മുന്നണികൾ രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് നീങ്ങുകയാണ്. ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന ചെങ്ങന്നൂരിൽ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണവുമായി മുന്നോട്ട്…

നിർമലാ സീതാരാമനും അമിത്ഷായും ഇന്ന് കേരളത്തിൽ

Posted by - Apr 15, 2019, 04:34 pm IST 0
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15, 16 തീയതികളിലായി രണ്ട്…

Leave a comment