യുവസംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു

191 0

കന്നഡ ചിലിച്ചിത്ര സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. യുവസംവിധായകന്‍ സന്തോഷ് ഷെട്ടി കട്ടീന്‍(35) ആണു വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചത്. വെള്ളച്ചാട്ടത്തിനു സമീപം സിനിമ ചിത്രീകരിക്കുമ്പോള്‍ വെള്ളച്ചാട്ടത്തിലേയ്ക്കു കാല്‍വഴുതി വീഴുകയായിരുന്നു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസു-കണ്ണു തെരൊദാഗയുടെ സംവിധായകനാണു സന്തോഷ്.  

ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണു മരിച്ചത്. പുറത്ത് എത്തിച്ചപ്പോഴ്ക്കും മരണം സംഭവിച്ചിരുന്നു. സിനിമയുടെ ആവസാന ഷെഡ്യൂള്‍ ചിത്രീകരണമായിരുന്നു നടന്നു കൊണ്ടിരുന്നത്. മൂന്നു ദിവസമായി നിര്‍ത്താതെ പെയ്തമഴയെ തുടര്‍ന്നു ശക്തമായ ഒഴുക്കുണ്ടായിരുന്നു. 20 അടിയുള്ള വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണത്.
 

Related Post

പ്രമുഖ സംവിധായകന്റെ ലൈംഗിക പീഡനത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

Posted by - Jul 12, 2018, 05:50 am IST 0
ഹൈദരാബാദ്: നാനി, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതമാണ് ശ്രീ റെഡ്ഡി ആരോപണം ഉയര്‍ത്തിയത്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ…

സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് ഇന്ത്യന്‍ 2 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

Posted by - Jan 18, 2019, 01:07 pm IST 0
സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് ഇന്ത്യന്‍ 2 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രായം കൂടുതോറും കൂടുതല്‍ ബുദ്ധിമാനും അപകടകാരിയുമായ സേനാപതിയാണ് ഇനി എത്താന്‍…

ശ്രീദേവി : ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പർസ്റ്റാർ

Posted by - Mar 1, 2018, 05:04 pm IST 0
ലക്ഷക്കണക്കിനുവരുന്ന ആരാധകരിൽനിന്നും  ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ വിടവാങ്ങി  അബദ്ധത്തിൽ ബാത്ടബ്ബിൽ വീണായിരുന്നു തന്ടെ അമ്പത്തിനാലാം വയസിൽ ശ്രീദേവി മരിച്ചത്. നാലാം വയസിൽ സിനിമ രംഗത്തേക്ക് കടന്നുവന്ന…

രജനീകാന്ത് ചിത്രം കാല കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ കുറിച്ച് പ്രതികരണവുമായി പ്രകാശ് രാജ്

Posted by - Jun 4, 2018, 08:11 pm IST 0
ബംഗളൂരു: രജനീകാന്ത് ചിത്രം കാലയ്ക്ക് കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജ്. ജലം പങ്കുവെക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ തമിഴ്‌നാടിനേയും കര്‍ണാടകയേയും ബാധിക്കുന്ന വിഷയമാണ്.…

Leave a comment