യുവസംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു

147 0

കന്നഡ ചിലിച്ചിത്ര സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. യുവസംവിധായകന്‍ സന്തോഷ് ഷെട്ടി കട്ടീന്‍(35) ആണു വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചത്. വെള്ളച്ചാട്ടത്തിനു സമീപം സിനിമ ചിത്രീകരിക്കുമ്പോള്‍ വെള്ളച്ചാട്ടത്തിലേയ്ക്കു കാല്‍വഴുതി വീഴുകയായിരുന്നു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസു-കണ്ണു തെരൊദാഗയുടെ സംവിധായകനാണു സന്തോഷ്.  

ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണു മരിച്ചത്. പുറത്ത് എത്തിച്ചപ്പോഴ്ക്കും മരണം സംഭവിച്ചിരുന്നു. സിനിമയുടെ ആവസാന ഷെഡ്യൂള്‍ ചിത്രീകരണമായിരുന്നു നടന്നു കൊണ്ടിരുന്നത്. മൂന്നു ദിവസമായി നിര്‍ത്താതെ പെയ്തമഴയെ തുടര്‍ന്നു ശക്തമായ ഒഴുക്കുണ്ടായിരുന്നു. 20 അടിയുള്ള വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണത്.
 

Related Post

ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം കൂടി

Posted by - May 12, 2018, 03:02 pm IST 0
ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം കൂടി. സംഗീത വിദഗ്ധനായ ഹിമേഷ് രേഷാമിയയും മിനിസ്‌ക്രീന്‍ താരം സോണിയ കപൂറൂമാണ് വിവാഹിതരായത്. ഹിമേഷിന്റെ രണ്ടാമത്തെ വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍…

ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Posted by - Apr 4, 2019, 01:18 pm IST 0
ചെന്നൈ: ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ടിക് ടോക്കിലൂടെ പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായുള്ള…

അജയ് ദേവ്ഗണ്‍ മരിച്ചതായി പ്രചരിച്ച വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ് 

Posted by - May 17, 2018, 01:19 pm IST 0
ബോളിവുഡ് നടന്‍  അജയ് ദേവ്ഗണ്‍ മരിച്ചതായി വ്യാജ വാര്‍ത്ത. താരം സഞ്ചരിച്ച വിമാനം മഹാഹാബലേശ്വറില്‍ തകര്‍ന്നു വീണ് അജയ് മരിച്ചുവെന്ന വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അജയ്…

ഗായിക അന്‍സ പോപ് നദിയില്‍ വീണ് മരിച്ച നിലയില്‍

Posted by - Dec 22, 2018, 12:43 pm IST 0
ബുക്കാറസ്റ്റ്: റൊമാനിയന്‍-കനേഡിയന്‍ ഗായികയും ഗാനരചയിതാവുമായ അന്‍സ പോപ് (34) കാര്‍ നദിയില്‍വീണ് മരിച്ച നിലയില്‍. റൊമാനിയയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്ത് ഡാന്യൂബ് നദിയില്‍നിന്ന് തിങ്കളാഴ്ച മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം…

 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted by - Mar 8, 2018, 01:08 pm IST 0
 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് അവാർഡുകൾ പ്രഖ്യാപിച്ചത്.അവാർഡുകൾ ഇങ്ങനെ  മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം) മികച്ച നടി: പാർവതി (ടേക്ക് ഓഫ്),…

Leave a comment