ബലിക്കല്ലിൽ ചവിട്ടിയാൽ തൊട്ട് തലയിൽ വയ്ക്കുന്നവരുടെ ശ്രദ്ധിയ്ക്ക്: ഇത് നിങ്ങള്‍ക്ക് ഗുണത്തെക്കാൾ അധികം ദോഷം ചെയ്യും

141 0

ബലിക്കല്ലിൽ ചവിട്ടിയാൽ തൊട്ട് തലയിൽ വെയ്ക്കരുത്. ഇത് നിങ്ങള്‍ക്ക് ഗുണത്തെക്കാൾ അധികം ദോഷം ചെയ്യും. ദേവന്റെ വികാരങ്ങളുടെ മൂർത്തി മത് ഭാവമാണ് ബലിക്കല്ല് എന്നാണ് സങ്കല്പം. ബിലികല്ലിൽ അഷ്ടദിക്ക് പാലകന്മാർ കുടിയിരിക്കുന്നു അവർ എല്ലായ്പ്പോഴും ധ്യാനനിരതരായിരിക്കും. അവർ തമ്മിൽ ഒരു വികാരവലയത്തിൽ ബന്ധപ്പെട്ട് നില്കുന്നു, ഇവ ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് പകരുന്നവയാണ് . ദേവന് ചുറ്റും ഈ വികാരവലയങ്ങൾ നിരന്തരം ഭ്രമണം ചെയ്ത് കൊണ്ടിരിക്കുന്നതിനാല്‍ അവ മുറിഞ്ഞാല്‍ വികാരങ്ങളുടെ മൂർത്തികളായ ഗന്ധർവ്വന്‍മാരെ ബാധിക്കുമെന്നാണ് വിശ്വാസം. 

എന്നാൽ നട വഴിയിലൂടെ ദേവചൈതന്യ പ്രവാഹം നിരന്തരം പുറത്തേയ്ക്ക് പ്രസരിച്ചു കൊണ്ടിരിക്കുന്നതിനാല്‍ നടവഴിയിലൂടെ കടന്ന് പോകുകയും പരസ്പരം ബന്ധിച്ചു നിന്ന ദേവനിലേയ്ക് അന്തർമുഖരായി വികാരങ്ങളടക്കി ധ്യാനാവസ്ഥയില്‍ കഴിയുന്ന മൂർത്തികളെ ഇടമുറിഞ്ഞും ചവിട്ടയം ധ്യാനം തടസ്സപ്പെടുമ്പോള്‍ അവ കോപിക്കുമെന്നാണ് വിശ്വാസം. നാം ഈ കല്ലിൽ ചവുട്ടുമ്പോൾ അവർ ധ്യാനത്തിൽ നിന്ന് ഉണരുന്നു പിന്നിട് വീണ്ടും ധ്യാനത്തിലേക്ക് പോകുന്നു അപ്പോൾ പിന്നെ നാം തൊട്ട് തലയിൽ വെച്ചാൽ വീണ്ടും ധ്യാന തടസ്സം ഉണ്ടാകുന്നു.

Related Post

പുഷ്പാഞ്ജലി അര്‍ച്ചന

Posted by - Mar 13, 2018, 08:23 am IST 0
പുഷ്പാഞ്ജലി അര്‍ച്ചന ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ "അര്‍ച്ചന-പുഷ്പാഞ്ജലി" എന്നീ വഴിപാടു കഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്.…

പുനർജന്മം

Posted by - Mar 10, 2018, 11:17 am IST 0
പുനർജന്മം ഒരു സത്യമാണ്.  അഥവാ നിങ്ങളിത് വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കും പുനർജനിക്കേണ്ടതാണ്.  ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്.. പ്രപഞ്ച നിലനിൽപ്പിന്‍റെ താളാത്മകതയുടെ ഭാഗമാണ്. എന്തുകൊണ്ടാണ്…

ഭൂമിപൂജ

Posted by - Apr 22, 2018, 09:14 am IST 0
 ഭൂമിപൂജ, ഭാരതീയ ആചാരങ്ങളില്‍ ശ്രേഷ്ഠമായ ഒന്നാണിത്. അയം മാതാ പൃഥ്വി പുത്രോളഹം പൃഥിവ്യാ എന്ന് അഥര്‍വ വേദം ഉദ്‌ഘോഷിക്കുന്നു. ഇത് മാതാവായ ഭൂമിയാണ്. ഞാന്‍ ഭൂമിയുടെ പുത്രനാണ്.…

കാവ് എന്തിനാണ്?

Posted by - Mar 5, 2018, 10:30 am IST 0
കാവ് എന്തിനാണ്? കാവിൽ പൂജയും, നാഗാരാധനയും കേരളത്തിൽ സർവ്വസാധാരണമാണ്. നിർഭാഗ്യവശാൽ ഇത് എന്തിനാണെന്ന് അറിയാതെയാണ് കാര്യങ്ങൾ ചെയ്യുന്നത്. കാവുകൾ Natural Ecosyടtem ആണ്. അവിടെ പൊഴിഞ്ഞു വീഴുന്ന…

ഉഗ്രസ്വരൂപവും ശാന്തസ്വരൂപവും

Posted by - Apr 30, 2018, 09:12 am IST 0
പ്രകൃതിയിൽ എല്ലാറ്റിനും നിഗ്രഹാനുഗ്രഹ ശക്തികളുണ്ട്. വിലാസവതിയായി അലകളുതിർത്ത് ഒഴുകുന്ന പുഴയുടെ സൗന്ദര്യം ആരാണ് ആസ്വദിക്കാത്തത്. എന്നാൽ ഈ നദി തന്നെ പലപ്പോഴും ഉഗ്രരൂപിണിയായി സകലസംഹാരകാരിണിയായി തീരുന്നുണ്ടല്ലോ. അഗ്നി,…

Leave a comment