ബലിക്കല്ലിൽ ചവിട്ടിയാൽ തൊട്ട് തലയിൽ വെയ്ക്കരുത്. ഇത് നിങ്ങള്‍ക്ക് ഗുണത്തെക്കാൾ അധികം ദോഷം ചെയ്യും. ദേവന്റെ വികാരങ്ങളുടെ മൂർത്തി മത് ഭാവമാണ് ബലിക്കല്ല് എന്നാണ് സങ്കല്പം. ബിലികല്ലിൽ അഷ്ടദിക്ക് പാലകന്മാർ കുടിയിരിക്കുന്നു അവർ എല്ലായ്പ്പോഴും ധ്യാനനിരതരായിരിക്കും. അവർ തമ്മിൽ ഒരു വികാരവലയത്തിൽ ബന്ധപ്പെട്ട് നില്കുന്നു, ഇവ ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് പകരുന്നവയാണ് . ദേവന് ചുറ്റും ഈ വികാരവലയങ്ങൾ നിരന്തരം ഭ്രമണം ചെയ്ത് കൊണ്ടിരിക്കുന്നതിനാല്‍ അവ മുറിഞ്ഞാല്‍ വികാരങ്ങളുടെ മൂർത്തികളായ ഗന്ധർവ്വന്‍മാരെ ബാധിക്കുമെന്നാണ് വിശ്വാസം.
എന്നാൽ നട വഴിയിലൂടെ ദേവചൈതന്യ പ്രവാഹം നിരന്തരം പുറത്തേയ്ക്ക് പ്രസരിച്ചു കൊണ്ടിരിക്കുന്നതിനാല്‍ നടവഴിയിലൂടെ കടന്ന് പോകുകയും പരസ്പരം ബന്ധിച്ചു നിന്ന ദേവനിലേയ്ക് അന്തർമുഖരായി വികാരങ്ങളടക്കി ധ്യാനാവസ്ഥയില്‍ കഴിയുന്ന മൂർത്തികളെ ഇടമുറിഞ്ഞും ചവിട്ടയം ധ്യാനം തടസ്സപ്പെടുമ്പോള്‍ അവ കോപിക്കുമെന്നാണ് വിശ്വാസം. നാം ഈ കല്ലിൽ ചവുട്ടുമ്പോൾ അവർ ധ്യാനത്തിൽ നിന്ന് ഉണരുന്നു പിന്നിട് വീണ്ടും ധ്യാനത്തിലേക്ക് പോകുന്നു അപ്പോൾ പിന്നെ നാം തൊട്ട് തലയിൽ വെച്ചാൽ വീണ്ടും ധ്യാന തടസ്സം ഉണ്ടാകുന്നു.