ഹിന്ദു-മുസ്​ലിം കമിതാക്കതാക്കളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

259 0

മുംബൈ: ഹിന്ദു-മുസ്​ലിം കമിതാക്കള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുംബൈ നഗരത്തിന്​ പുറത്തുള്ള മുലുന്ദ്​ എന്ന സ്ഥലത്താണ് അഫ്രോസ്​ ഖാന്‍(26), മനിഷ നേഗില്‍(21)​എന്നിവരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്​. കാര്‍ അഫ്രോസ്​ ഖാ​​ന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. 

കാറി​​ന്റെ എഞ്ചിനും ലൈറ്റും ഓണായ നിലയില്‍ കാണപ്പെട്ടതോടെ സംശയം തോന്നിയ അടുത്തുള്ള വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ്​ കാറി​​െന്‍റ ഡോര്‍ തകര്‍ത്ത്​ ഇരുവരെയും പുറത്തെടുത്ത്​ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

മുലുന്ദ്​ സ്വദേശിയായ അഫ്രോസ്​ ഖാനും നവി മുംബൈക്കാരിയായ മനിഷയും കഴിഞ്ഞ നാല്​ വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും രണ്ട്​ മതസ്ഥരായതിനാല്‍ ഇരുവരുടെയും കുടുംബങ്ങള്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതാണ്​ ആത്മഹത്യയിലേക്ക്​ നയിച്ചതെന്നാണ്​ പൊലീസ്​ നിഗമനം​. ആത്മഹത്യാ കുറിപ്പൊന്നും ലഭ്യമായിട്ടില്ല. പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.
 

Related Post

ദേശീയ പൗരത്വ ബില് രജിസ്റ്റർ നടപ്പാക്കില്ല: നിതീഷ് കുമാർ 

Posted by - Jan 13, 2020, 05:13 pm IST 0
ബീഹാറിൽ ദേശീയ പൗരത്വ ബില് രജിസ്റ്റർ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാർ നിയമ സഭയിൽ  നിതീഷ് കുമാർ ഇക്കാര്യം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയിൽ ചർച്ച…

 മോക്ഷേഷ് സന്യാസത്തിലേക്ക്

Posted by - Apr 23, 2018, 09:39 am IST 0
 മുംബൈയിലെ ബിസിനസ് വമ്പൻ സന്ദീപ് സേഥിന്റെ പുത്രനും ചാർട്ടേഡ് അക്കൗണ്ടെന്റുമായ മോക്ഷേഷ് എന്ന ഇരുപത്തിനാലുകാരൻ ജൈനമത സന്യാസിയാകാൻ പോകുന്നു. നൂറുകോടിൽ ഏറെ വരുന്ന സമ്പാദ്യം ഉപേക്ഷിച്ച് സന്യാസം…

ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍: സംഭവത്തില്‍ ദുരൂഹതയേറുന്നു 

Posted by - Jul 1, 2018, 12:49 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബുരാരിയില്‍ ഒരു കുടുംബത്തിലെ തന്നെ ഏഴു സ്ത്രീകളേയും നാല് പുരുഷന്മാരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് കട നടത്തുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവര്‍.…

ബസും ട്രക്കും കൂട്ടിയിടിച്ച്‌ ഒന്‍പതുപേര്‍ മരിച്ചു

Posted by - Jul 4, 2018, 01:09 pm IST 0
കെനിയ: ബസും ട്രക്കും കൂട്ടിയിടിച്ച്‌ ഒന്‍പതുപേര്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കെനിയയിലെ നെയ്‌റോബിയിലാണ് അപകടം ഉണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ച ശേഷം ബസ് കത്തുകയായിരുന്നു. ഇതാണ്…

ടൂള്‍കിറ്റ് കേസ്: ദിഷ രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  

Posted by - Feb 23, 2021, 03:46 pm IST 0
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ദിഷക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായ മലയാളി…

Leave a comment