മുംബൈ: ഹിന്ദു-മുസ്ലിം കമിതാക്കള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുംബൈ നഗരത്തിന് പുറത്തുള്ള മുലുന്ദ് എന്ന സ്ഥലത്താണ് അഫ്രോസ് ഖാന്‍(26), മനിഷ നേഗില്‍(21)എന്നിവരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ അഫ്രോസ് ഖാന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി.
കാറിന്റെ എഞ്ചിനും ലൈറ്റും ഓണായ നിലയില്‍ കാണപ്പെട്ടതോടെ സംശയം തോന്നിയ അടുത്തുള്ള വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് കാറിെന്റ ഡോര്‍ തകര്‍ത്ത് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മുലുന്ദ് സ്വദേശിയായ അഫ്രോസ് ഖാനും നവി മുംബൈക്കാരിയായ മനിഷയും കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും രണ്ട് മതസ്ഥരായതിനാല്‍ ഇരുവരുടെയും കുടുംബങ്ങള്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യാ കുറിപ്പൊന്നും ലഭ്യമായിട്ടില്ല. പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.