എല്ലാ പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

75 0

ന്യൂഡല്‍ഹി : ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പുതിയ നിയമത്തിലൂടെ വിദേശ നിക്ഷേപകരെ പിടികൂടാനും കഴിയും. എന്നാല്‍ പുതിയ നിയമം വിദേശത്ത് മക്കളെ പഠിപ്പിക്കാന്‍ ചേര്‍ക്കുന്നവരെയും ബാധിക്കും. 

ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം മുഖേന നടത്തുന്ന ഇടപാടുകള്‍ക്കാണ് പാന്‍ നിര്‍ബന്ധമാക്കിയത്. എല്‍ആര്‍എസ് അനുസരിച്ചുള്ള പരിധിക്കുകൂടുതല്‍ തുക വിദേശത്ത് നിക്ഷേപിക്കാനും ഓഹരികള്‍ വാങ്ങാനും തുടങ്ങിയെന്ന് മനസ്സിലാക്കിയതോടെയാണ് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ കര്‍ശനമാക്കിയത്. നിയമവിരുദ്ധമായ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. 

ഇതോടെയാണ് പാന്‍ നിര്‍ബന്ധമാക്കി എല്ലാ ഇടപാടുകളും നിരീക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതും. 2004-ല്‍ എല്‍ആര്‍എസ് ആരംഭിച്ചതുതന്നെ വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍നിന്ന് രക്ഷിതാക്കള്‍ക്ക് പണം അയക്കാനുള്ള ഉദാരമായ വഴിയെന്ന നിലയിലാണ്. 25,000 പൗണ്ടുവരെയുള്ള കറന്റ് അക്കൗണ്ട് ഇടപാടുകള്‍ക്ക് നിലവില്‍ പാന്‍ നിര്‍ബന്ധമാക്കിയിരുന്നില്ല. 

Related Post

ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു

Posted by - Feb 8, 2020, 04:16 pm IST 0
ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു.  കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ വെള്ളിയാഴ്ച മാത്രം മരിച്ചത് 86 പേരാണ്. 34,546…

ഇന്തോനേഷ്യയില്‍ സുനാമി; 384 മരണം

Posted by - Sep 29, 2018, 08:00 pm IST 0
ഇന്തോനേഷ്യ: ജക്കാര്‍ത്തയിലെ സുലാവേസി ദ്വീപില്‍ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 384 പേര്‍ മരിച്ചതായി സൂചന. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. മരണനിരക്ക് ഇനിയും ഉയരുമെന്നാണ്…

സുനാമിയില്‍ മരണം 373 കടന്നു

Posted by - Dec 25, 2018, 08:51 am IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍…

പരിശീലന പറക്കലിനിടെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു

Posted by - Dec 6, 2018, 08:00 am IST 0
വാഷിംഗ്ടണ്‍ : ജപ്പാന്‍ തീരത്തിനു സമീപം പരിശീലന പറക്കലിനിടെ അമേരിക്കയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു. എഫ്-18 ഫൈറ്റര്‍ ജെറ്റും സി-130 ടാങ്കര്‍ വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന്…

സൗദിയിൽ ശക്തമായ മഴയും ഇടിമിന്നലും കാറ്റും: ജാഗ്രതാ നിർദ്ദേശം നൽകി

Posted by - Apr 27, 2018, 08:51 am IST 0
 റിയാദ്: സൗദിയിലെ ബുറൈദ, ഖസീം തുടങ്ങി വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കാറ്റും. വീടുകളുടെയും വാഹനങ്ങളുടെയും വാതിലുകള്‍ കാറ്റ് പിഴുതെറിഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ ബോര്‍ഡുകളും കാറ്റില്‍…

Leave a comment