മക്ക ഹറമില്‍ നിന്ന് താഴേക്ക് ചാടി പാക്കിസ്ഥാന്‍ സ്വദേശി ആത്മഹത്യ ചെയ്തു

185 0

മക്ക: മക്കയിലെ ഹറം ശെരീഫിന്റെ മുകളിലത്തെ നിലയില്‍നിന്നും താഴേക്ക് ചാടി പാക്കിസ്ഥാന്‍ സ്വദേശി ആത്മഹത്യ ചെയ്തു. വിശ്വാസികള്‍ നിസ്‌കാരത്തിന്റെ അവസാനത്തെ റകഅത്ത് നിര്‍വ്വഹിക്കുന്നതിനിടെയാണ് താഴേക്ക് ചാടിയതെന്ന് മക്ക ഹറം മീഡിയ വക്താവ് അറിയിച്ചു. 35 കാരനായ യുവാവാണ് മതാഫില്‍ കഅബ പ്രദക്ഷിണം ചെയ്യുന്ന ഭാഗത്തേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇയാള്‍ സൗദിയില്‍ ജോലിയിലുള്ള പ്രവാസിയാണ്. താഴേക്കു ചാടിയ ഉടന്‍ ഇയാള്‍ മരിച്ചതായാണ് വിവരം. 

തലകുത്തിയാണ് ഇയാള്‍ താഴേക്ക് വീണത്. സംഭവത്തെക്കുറിച്ച്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍ ഹറം സുരക്ഷാ വിഭാഗം സംഭവസ്ഥലം വളയുകയും റെഡ് ക്രസന്റ് അധികൃതര്‍ ആത്മഹത്യ ചെയ്തയാളുടെ മൃതശരീരം മതാഫില്‍നിന്നും എടുത്ത് മാറ്റുകയും ചെയ്തു. സംഭവം നടന്ന ഉടന്‍ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ആത്മാഹുതി ചെയ്ത സ്ഥലത്തെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കി. അജ്‌യാദ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
 

Related Post

പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ല്‍ യുവതി സ്വ​യം തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്രമം

Posted by - Sep 5, 2018, 07:25 am IST 0
 ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ സ്ത്രീ ​പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ല്‍ സ്വ​യം തീ​കൊ​ള​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്രമം. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. 45 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ…

വയനാട്ടിൽ രാഹുലിനെതിരെ സിപിഎമ്മിന്‍റെ കർഷക മാർച്ച് ഇന്ന് 

Posted by - Apr 12, 2019, 11:21 am IST 0
വയനാട്: വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച് ഇന്ന്. വയനാട്ടിലെ പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കർഷക…

കാശ്മീർ : വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഒക്ടോബര് 10  മുതൽ നീക്കും

Posted by - Oct 8, 2019, 10:22 am IST 0
ശ്രീനഗർ : ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒക്ടോബർ 10 മുതൽ നീക്കും. രണ്ട് മാസങ്ങൾക്ക് ശേഷമാണ് കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നിലനിന്നിരുന്ന വിലക്ക് നീങ്ങുന്നത്. കശ്മീരിൽ…

ബിജെപിയില്ലാതെയും സര്‍ക്കാര്‍ രൂപീകരിക്കാം: ശിവസേന

Posted by - Nov 1, 2019, 02:00 pm IST 0
മുംബൈ: അധികാരം പങ്കിടുന്നതിനെ ചൊല്ലി മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തിന്‌ ശമനമായില്ല. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ശിവസേനാ നേതാവും എം.പിയുമായ…

പോക്സോ നിയമത്തിൽ ഭേദഗതിക്ക് സാധ്യത

Posted by - Apr 21, 2018, 08:15 am IST 0
പോക്സോ നിയമത്തിൽ ഭേദഗതിക്ക് സാധ്യത പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്കുള്ള ശിക്ഷ വധശിക്ഷയാക്കുന്നതിനുവേണ്ടി പോക്സോ നിയമം ഭേദഗതി ചെയ്യാൻ ആലോചിക്കുന്നു എന്ന് കേന്ദ്ര സർക്കാർ…

Leave a comment