മക്ക ഹറമില്‍ നിന്ന് താഴേക്ക് ചാടി പാക്കിസ്ഥാന്‍ സ്വദേശി ആത്മഹത്യ ചെയ്തു

191 0

മക്ക: മക്കയിലെ ഹറം ശെരീഫിന്റെ മുകളിലത്തെ നിലയില്‍നിന്നും താഴേക്ക് ചാടി പാക്കിസ്ഥാന്‍ സ്വദേശി ആത്മഹത്യ ചെയ്തു. വിശ്വാസികള്‍ നിസ്‌കാരത്തിന്റെ അവസാനത്തെ റകഅത്ത് നിര്‍വ്വഹിക്കുന്നതിനിടെയാണ് താഴേക്ക് ചാടിയതെന്ന് മക്ക ഹറം മീഡിയ വക്താവ് അറിയിച്ചു. 35 കാരനായ യുവാവാണ് മതാഫില്‍ കഅബ പ്രദക്ഷിണം ചെയ്യുന്ന ഭാഗത്തേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇയാള്‍ സൗദിയില്‍ ജോലിയിലുള്ള പ്രവാസിയാണ്. താഴേക്കു ചാടിയ ഉടന്‍ ഇയാള്‍ മരിച്ചതായാണ് വിവരം. 

തലകുത്തിയാണ് ഇയാള്‍ താഴേക്ക് വീണത്. സംഭവത്തെക്കുറിച്ച്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍ ഹറം സുരക്ഷാ വിഭാഗം സംഭവസ്ഥലം വളയുകയും റെഡ് ക്രസന്റ് അധികൃതര്‍ ആത്മഹത്യ ചെയ്തയാളുടെ മൃതശരീരം മതാഫില്‍നിന്നും എടുത്ത് മാറ്റുകയും ചെയ്തു. സംഭവം നടന്ന ഉടന്‍ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ആത്മാഹുതി ചെയ്ത സ്ഥലത്തെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കി. അജ്‌യാദ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
 

Related Post

ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം അരുൺ ജെയ്‌റ്റ്‌ലിയുടെ പേരിടുന്നു

Posted by - Aug 28, 2019, 03:56 pm IST 0
. ഓഗസ്റ്റ് 24 ന് അന്തരിച്ച അരുൺ ജെയ്റ്റ്‌ലിയുടെ പേരിൽ ഫിറോസ് ഷാ കോട്‌ല ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് ദില്ലി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ…

ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

Posted by - Apr 18, 2018, 07:57 am IST 0
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി ഒപ്പിട്ട സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി. പുസ്തകത്തിലെ പാറ്റൂർ, ബാർക്കോഴ, ബന്ധുനിയമനക്കേസുകൾ സംബന്ധിച്ച…

കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം മരണം മൂന്നായി

Posted by - Mar 9, 2018, 11:26 am IST 0
കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം മരണം മൂന്നായി മഹാരാഷ്ട്രയിലെ പാൽഘറിൽ സ്ഥിതിചെയുന്ന സ്വാകാര്യ കെമിക്കൽ ഫാക്ടറിലെ സ്ഫോടനത്തിൽ 16 പേർക്ക് പരിക്കേറ്റു പരിക്കേറ്റവരിൽ മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്. സ്ഫോടനത്തിൽ മൂന്നുപേരുടെ…

ഐഎൻഎസ് വിക്രാന്ത് :ഹാർഡ് ഡിസ്ക് മോഷണം കേസ്  എൻഐഎ ഏറ്റെടുത്തു

Posted by - Sep 28, 2019, 10:05 am IST 0
കൊച്ചി : കൊച്ചി ഷിപ്പ് യാർഡിൽ  ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പലിൽ നിന്ന് ഹാർഡ് ഡിസ്കുകൾ,  മൈക്രോ പ്രൊസസ്സറുകൾ, റാമുകൾ എന്നിവ മോഷണം പോയ സംഭവത്തിൽ അന്വേഷണം…

ജാലിയൻ വാലാബാഗ് കൂട്ടക്കുരുതി നടന്നിട്ട് 100 വർഷം

Posted by - Apr 13, 2019, 12:00 pm IST 0
ലോകമനസാക്ഷിയെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് നൂറ് വർഷം പിന്നീടുന്നു. 1919 ഏപ്രിൽ 13 ന് അമൃത്‍സറിലുണ്ടായ വെടിവെപ്പിൽ ആയിരങ്ങളാണ് മരിച്ചുവീണത്. സംഭവത്തിൽ ഒരു നൂറ്റാണ്ടിനിപ്പുറം…

Leave a comment