ഉമ്മന്‍ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ അതൃപ്തിയും അമര്‍ഷവുമായി എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്

284 0

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ അതൃപ്തിയും അമര്‍ഷവുമായി എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ കൂടിയാണ് സീറ്റ് മാണി വിഭാഗത്തിന് കൊടുക്കാന്‍ തീരുമാനിച്ചത്.  കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേരുന്നതിന് മുമ്പ് നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ഗൂഢോദ്ദേശമാണെന്നും ജോസഫ് പറഞ്ഞു. 

ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്തവിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും ഐ ഗ്രൂപ്പ് മൗനം പാലിക്കുന്നതിലും എ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. സീറ്റ് കേരളാ കോണ്‍ഗ്രസിന് കൊടുക്കാനുള്ള തീരുമാനം ഉമ്മന്‍ചാണ്ടി തനിച്ച്‌ എടുത്തതല്ലെന്നും അദ്ദേഹത്തെ മാത്രം ആക്രമിക്കുന്നത് ശരിയല്ലെന്നുമാണ് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. 

എന്നാല്‍ ഉമ്മന്‍ചാണ്ടിയെ മത്രം ടാര്‍ജറ്റ് ചെയ്ത് ആക്രമിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് കെ.സി.ജോസഫ് എം.എല്‍.എ പറഞ്ഞു. ഇവിടെയും ഐ ഗ്രൂപ്പ് തന്ത്രപരമായ മൗനം പാലിക്കുകയായിരുന്നെന്ന് എ ഗ്രൂപ്പ് കുറ്റപ്പെടുത്തി. മൂന്ന് നേതാക്കള്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുള്ളപ്പോള്‍ ഉമ്മന്‍ചാണ്ടി മാത്രം ലക്ഷ്യമാകുന്നതിന് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ടെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.

Related Post

ശശിക്കെതിരായ ലൈംഗികപീഡന പരാതി: പരിഹാസവുമായി വി.ടി. ബല്‍റാം

Posted by - Sep 8, 2018, 06:50 am IST 0
പാലക്കാട്: എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗികപീഡന പരാതിയുമായി ബന്ധപെട്ടു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തറിക്കിയ പ്രസ്താവനക്കെതിരെ പരിഹാസവുമായി വി.ടി. ബല്‍റാം എംഎല്‍എ. വളരെ മിഖച്ച ഒരു പ്രസ്താവന.അര…

ബീഫ് നിരോധിക്കില്ല : സുനിൽ ദേവ്ദർ

Posted by - Mar 14, 2018, 08:41 am IST 0
ബീഫ് നിരോധിക്കില്ല : സുനിൽ ദേവ്ദർ ത്രിപുരയിൽ അധികാരത്തിൽ എത്തിയ ബിജെപിയാണ് നയം വ്യക്തമാക്കിയത്. ബീഫ് ഉപയോഗത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു ബിജെപി നേതാക്കളിൽ ഒരാളായ സുനിൽ ദേവ്ദർ.…

ഡി.വൈ.എഫ്​.​ഐ പ്രവര്‍ത്തകര്‍ക്ക്​ വെട്ടേറ്റു

Posted by - May 14, 2018, 08:19 am IST 0
കോട്ടയം: കോട്ടയത്ത്​ പൊന്‍കുന്നം ചിറക്കടവില്‍ ഡി.വൈ.എഫ്​.​ഐ പ്രവര്‍ത്തകര്‍ക്ക് വേട്ടേറ്റു. വിഷ്ണു രാജ്, രഞ്ജിത്ത്, സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്​ച രാത്രിയാണ്​ സംഭവം.  രാത്രിയില്‍ വിഷ്ണുവി​​ന്റെ ഭാര്യവീട്ടിലേക്ക് കാറില്‍…

ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്സ് തീരുമാനം

Posted by - May 22, 2018, 12:24 pm IST 0
കോട്ടയം: ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്സ് തീരുമാനം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷം കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍…

അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി

Posted by - Mar 10, 2018, 04:55 pm IST 0
അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി ആതിരപ്പള്ളി ജലവൈദ്യത പദ്ധതി നടത്താൻ കഴില്ലെന്ന് മന്ത്രി എം.എം. മണി. 936 കോടി രൂപ ചിലവിൽ 163 മെഗാവാട്ട്…

Leave a comment