തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ അതൃപ്തിയും അമര്‍ഷവുമായി എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ കൂടിയാണ് സീറ്റ് മാണി വിഭാഗത്തിന് കൊടുക്കാന്‍ തീരുമാനിച്ചത്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേരുന്നതിന് മുമ്പ് നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ഗൂഢോദ്ദേശമാണെന്നും ജോസഫ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്തവിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും ഐ ഗ്രൂപ്പ് മൗനം പാലിക്കുന്നതിലും എ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. സീറ്റ് കേരളാ കോണ്‍ഗ്രസിന് കൊടുക്കാനുള്ള തീരുമാനം ഉമ്മന്‍ചാണ്ടി തനിച്ച് എടുത്തതല്ലെന്നും അദ്ദേഹത്തെ മാത്രം ആക്രമിക്കുന്നത് ശരിയല്ലെന്നുമാണ് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.
എന്നാല്‍ ഉമ്മന്‍ചാണ്ടിയെ മത്രം ടാര്‍ജറ്റ് ചെയ്ത് ആക്രമിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് കെ.സി.ജോസഫ് എം.എല്‍.എ പറഞ്ഞു. ഇവിടെയും ഐ ഗ്രൂപ്പ് തന്ത്രപരമായ മൗനം പാലിക്കുകയായിരുന്നെന്ന് എ ഗ്രൂപ്പ് കുറ്റപ്പെടുത്തി. മൂന്ന് നേതാക്കള്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുള്ളപ്പോള്‍ ഉമ്മന്‍ചാണ്ടി മാത്രം ലക്ഷ്യമാകുന്നതിന് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ടെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.