കനത്ത മഴ: സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു 

173 0

ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന്‍ ജമ്മു കാശ്മീര്‍ ഡിവിഷനിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍.വോറ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് 21 അടിക്ക് മുകളില്‍ ഝലം നദീജലനിരപ്പ് ഉയര്‍ന്നതാണ് ഇത്തരമൊരു ജാഗ്രതയ്ക്ക് കാരണം. 21 അടിവരെയാണ് ഝലം നദിയുടെ അപകട രഹിതമായ ജല നിരപ്പായി നിര്‍ണ്ണയിച്ചിരിക്കുന്നത്. അതിന് മുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആനന്ദ്‌നഗര്‍ ജില്ലയിലെ സംഗമിലും ശ്രീനഗറിലെ റാം മുന്‍ഷി ബാഗിലുമാണ് ഝലം നദീജല നിരപ്പ് അപകടകരമാം വിധം ഉയര്‍ന്നത്.

Related Post

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ -റോഡ് പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted by - Dec 25, 2018, 04:19 pm IST 0
ന്യൂഡല്‍ഹി; ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ -റോഡ് പാലം ഉദ്ഘാടനം ചെയ്തു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം കൂടിയായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 'ബോഗിബീല്‍' പാലം…

സുപ്രീം കോടതി പി ചിദംബരത്തിന് മുൻകൂർ ജാമ്യം നിരസിച്ചു 

Posted by - Sep 5, 2019, 01:08 pm IST 0
ന്യൂദൽഹി: ഐ ൻ എക്സ്   മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പി ചിദംബരത്തിന്  മുൻ‌കൂർ  ജാമ്യം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു . ദില്ലി ഹൈക്കോടതിയുടെ…

മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണം വൈകുന്നു

Posted by - Oct 30, 2019, 09:23 am IST 0
മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയം നേടിയെങ്കിലും സർക്കാർ രൂപീകരണം വൈകുന്നു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി…

പ്രധാനമന്ത്രി സൗദിയിൽ എത്തി; സുപ്രധാന കരാറുകളിൽ ഇന്ന്  ഒപ്പുവെക്കും

Posted by - Oct 29, 2019, 10:07 am IST 0
റിയാദ് : പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദി അറേബ്യയിൽ എത്തി. ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി സൗദിയിൽ എത്തിയത്. സൗദിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ രാജകീയ സ്വീകരണമാണ്…

വിമത കര്‍ണാടക  എം.എൽ.എമാർ അയോഗ്യർ,  തിരഞ്ഞെടുപ്പിൽ  മത്സരിക്കാം: സുപ്രീംകോടതി    

Posted by - Nov 13, 2019, 11:11 am IST 0
ന്യൂഡല്‍ഹി:  കര്‍ണാടകയില്‍ 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. അതേസമയം അവര്‍ക്ക് അടുത്ത ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ യോഗ്യതയുണ്ടെന്ന് കോടതി പറഞ്ഞു. കേസില്‍  സുപ്രീംകോടതിയെ…

Leave a comment