സൂക്ഷിക്കുക: നിരോധിച്ച കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന വീണ്ടും സജീവമാകുന്നു

212 0

കാസര്‍ഗോഡ്: സംസ്ഥാനത്ത് നിരോധിച്ച കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന വീണ്ടും സജീവമാകുന്നു.സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് 41 കമ്പനികളുടെ വെളിച്ചെണ്ണ നേരത്തെ നിരോധിച്ചിരുന്നു. എന്നാല്‍ നിരോധിത കമ്പനികള്‍ പുതിയ ബ്രാന്‍ഡുകളുടെ പേരിലാണ് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ട ആഫിയ കോക്കനട്ട് ഓയിലിന്റെ പുതിയ ബ്രാന്‍ഡുകളും പരിശോധയില്‍ കണ്ടെത്തി. 

നിരോധിത കമ്പനികള്‍ പുതിയ പേരില് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതില്‍ ഉള്‍പ്പെടുന്ന ഗ്രാന്റ് കുറ്റ്യാടിയുടെ വെളിച്ചെണ്ണ കാസര്‍ഗോഡ് വില്‍പ്പന നടത്തുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുതിയ തട്ടിപ്പ് പുറത്തു വന്നത്. പാമോയില്‍ ചേര്‍ത്ത എണ്ണയാണ് പിടിച്ചെടുത്തവയില്‍ കൂടുതലും. വെളിച്ചെണ്ണയുടെ വിലയ്ക്കാണ് ഇവ വില്‍പ്പന നടത്തുന്നത്. കവറിനു പുറത്ത് തേങ്ങയുടെ ചിത്രമടക്കം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുകയും ചെയ്യുന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

Related Post

രാഹുല്‍ തുടര്‍ന്നേക്കും; അനുനയിപ്പിക്കാന്‍ പ്രിയങ്ക  

Posted by - May 28, 2019, 10:57 pm IST 0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ഗാന്ധി തുടര്‍ന്നേക്കുമെന്ന് സൂചന. നേതാക്കളെ കാണാന്‍ തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിയാല്‍ പകരമാളെ കïെത്താന്‍ പ്രയാസമായിരിക്കുമെന്നും മറ്റൊരാളെ കïെത്താന്‍സാവകാശം വേണമെന്നും…

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ മംഗളൂരുവില്‍ രണ്ട് പേരും ലക്‌നൗവില്‍ ഒരാളും കൊല്ലപ്പെട്ടു

Posted by - Dec 20, 2019, 09:56 am IST 0
ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ മംഗളൂരുവില്‍ രണ്ട് പേരും ലക്‌നൗവില്‍ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളികളുള്‍പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍…

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന സംശയത്തിന്റെ പേരില്‍ രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ചു കൊന്നു

Posted by - May 1, 2018, 07:46 am IST 0
ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന സംശയത്തിന്റെ പേരില്‍ വെല്ലൂരിലും കാഞ്ചീപുരത്തും ഉത്തരേന്ത്യന്‍ സ്വദേശികളായ രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ചു കൊന്നു. വെല്ലൂര്‍ ജില്ലയിലെ പരശുരാമന്‍പട്ടി, കാഞ്ചീപുരം…

രാഹുൽ ഗാന്ധിയെ പരസ്യമായി ഉദ്ധവ് താക്കറെ തല്ലണം : രഞ്ജിത്ത് സവർക്കർ 

Posted by - Dec 17, 2019, 10:48 am IST 0
ന്യൂ ഡൽഹി : വീർ സവർക്കറെ മോശമായ രീതിയിൽ പരാമർശിച്ച കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെ ഉദ്ദവ് താക്കറെ പരസ്യമായി തല്ലണമെന്ന് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ…

ലെതര്‍ കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം

Posted by - Jun 2, 2018, 12:15 pm IST 0
മുംബൈ: മുംബൈയില്‍ ലെതര്‍ കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. തീ അണക്കുന്നതിനിടെ ഒരു അഗ്നിശമനസേനാംഗത്തിന് പരിക്കേറ്റു. മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…

Leave a comment