കാസര്‍ഗോഡ്: സംസ്ഥാനത്ത് നിരോധിച്ച കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന വീണ്ടും സജീവമാകുന്നു.സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് 41 കമ്പനികളുടെ വെളിച്ചെണ്ണ നേരത്തെ നിരോധിച്ചിരുന്നു. എന്നാല്‍ നിരോധിത കമ്പനികള്‍ പുതിയ ബ്രാന്‍ഡുകളുടെ പേരിലാണ് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ട ആഫിയ കോക്കനട്ട് ഓയിലിന്റെ പുതിയ ബ്രാന്‍ഡുകളും പരിശോധയില്‍ കണ്ടെത്തി.
നിരോധിത കമ്പനികള്‍ പുതിയ പേരില് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതില്‍ ഉള്‍പ്പെടുന്ന ഗ്രാന്റ് കുറ്റ്യാടിയുടെ വെളിച്ചെണ്ണ കാസര്‍ഗോഡ് വില്‍പ്പന നടത്തുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുതിയ തട്ടിപ്പ് പുറത്തു വന്നത്. പാമോയില്‍ ചേര്‍ത്ത എണ്ണയാണ് പിടിച്ചെടുത്തവയില്‍ കൂടുതലും. വെളിച്ചെണ്ണയുടെ വിലയ്ക്കാണ് ഇവ വില്‍പ്പന നടത്തുന്നത്. കവറിനു പുറത്ത് തേങ്ങയുടെ ചിത്രമടക്കം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുകയും ചെയ്യുന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.