മൃതദേഹത്തോടും ക്രൂരത: കുഴിച്ചു മൂടിയ യുവാവി​ന്റെ മൃതദേഹം പുറത്തെടുത്ത്​ വെട്ടി നുറുക്കി കനാലില്‍ എറിഞ്ഞു

238 0

അമൃത്​സര്‍: കൊന്ന്​ കുഴിച്ചു മൂടിയ യുവാവി​ന്റെ മൃതദേഹം പുറത്തെടുത്ത്​ വെട്ടി നുറുക്കി കനാലില്‍ എറിഞ്ഞു. മെയ്​ 19നായിരുന്നു സംഭവം. ഗുര്‍ദാസ്​പൂര്‍ സ്വദേശി ലഡ്ഡി(30) ആണ്​ കൊല്ലപ്പെട്ടത്​. സംഭവത്തില്‍ ആറു പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഖുജാല ഗ്രാമത്തിലേക്ക്​ അമ്മാവനെ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു ലഡ്ഡി. ദസുവ ജില്ലയിലെ ഹോഷിയാര്‍പൂരിലെ കനാലിലേക്കാണ്​ വെട്ടി നുറുക്കിയ മൃതദേഹം തങ്ങള്‍ വലി​ച്ചെറിഞ്ഞതെന്ന്​ പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കി. 

കൊലപാതകത്തി​ന്റെ കാരണം വ്യക്തമല്ല. മകനെ തട്ടിക്കൊണ്ടു പോയതാവാമെന്ന്​ പിതാവ്​ പൊലീസിനോട്​ സംശയം പ്രകടിപ്പിച്ചിരുന്നു. ശനിയാഴ്​ചയാണ്​ പൊലീസ്​ പ്രതികളെ അവരുടെ വീടുകളില്‍ നിന്ന്​ അറസ്​റ്റ്​ ചെയ്​തത്​. സംഭവത്തില്‍ ദിയാന്‍പൂര്‍ സ്വദേശി സിയ എന്ന ഷരീഫ്​ മുഹമ്മദ്​, ലുധിയാന സ്വദേശി യാക്കൂബ്​ ഖാന്‍, ജഹൂര, ഗുര്‍ദാസ്​പൂര്‍ സ്വദേശി ജന്നത്​ അലി, യാക്കൂബ്​ അലി, ബാഗ്​ ഹുസൈന്‍ എന്നിവരാണ്​ പിടിയിലായത്​. 
 

Related Post

പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു

Posted by - Oct 7, 2019, 10:31 am IST 0
ഹൈദരാബാദ്: ഹൈദരാബാദിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണ് രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. ഹൈദരാബാദില്‍ നിന്ന് 100…

നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ സൈന്യം വധിച്ചു

Posted by - Dec 31, 2018, 09:48 am IST 0
ശ്രീനഗര്‍: കാശ്മീരിലെ നൗഗാമില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ പാക് സൈനികരെന്ന് സംശയം. പാക് സൈനികരുടേതിന് സമാനമായ വസ്ത്രങ്ങളാണ്…

ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു

Posted by - May 27, 2018, 10:00 am IST 0
ആര്‍.എസ്. പുര: ജമ്മു കശ്മീരിലെ ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു. 40 വീടുകളാണ് കത്തി നശിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റ്…

പി.സി ചാക്കോ ഇടതുപാളയത്തില്‍; യെച്ചൂരിയുമായി കൂടിക്കാഴ്ചയും സംയുക്തപത്രസമ്മേളനവും  

Posted by - Mar 16, 2021, 12:47 pm IST 0
ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോ എല്‍ഡിഎഫ് പാളയത്തിലെത്തി. എല്‍ഡിഎഫുമായി സഹകരിച്ചാകും ഇനി പി സി ചാക്കോ പ്രവര്‍ത്തിക്കുകയെന്നും, അദ്ദേഹത്തിന് മുന്നണിയിലേക്ക് സ്വാഗതമെന്നും…

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ 

Posted by - Dec 16, 2018, 02:23 pm IST 0
ന്യൂഡല്‍ഹി: ഭൂപേഷ് ഭാഗേലിനെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. നിലവില്‍ ഛത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ്. ആറ് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കുശേഷമാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.

Leave a comment