മൃതദേഹത്തോടും ക്രൂരത: കുഴിച്ചു മൂടിയ യുവാവി​ന്റെ മൃതദേഹം പുറത്തെടുത്ത്​ വെട്ടി നുറുക്കി കനാലില്‍ എറിഞ്ഞു

209 0

അമൃത്​സര്‍: കൊന്ന്​ കുഴിച്ചു മൂടിയ യുവാവി​ന്റെ മൃതദേഹം പുറത്തെടുത്ത്​ വെട്ടി നുറുക്കി കനാലില്‍ എറിഞ്ഞു. മെയ്​ 19നായിരുന്നു സംഭവം. ഗുര്‍ദാസ്​പൂര്‍ സ്വദേശി ലഡ്ഡി(30) ആണ്​ കൊല്ലപ്പെട്ടത്​. സംഭവത്തില്‍ ആറു പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഖുജാല ഗ്രാമത്തിലേക്ക്​ അമ്മാവനെ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു ലഡ്ഡി. ദസുവ ജില്ലയിലെ ഹോഷിയാര്‍പൂരിലെ കനാലിലേക്കാണ്​ വെട്ടി നുറുക്കിയ മൃതദേഹം തങ്ങള്‍ വലി​ച്ചെറിഞ്ഞതെന്ന്​ പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കി. 

കൊലപാതകത്തി​ന്റെ കാരണം വ്യക്തമല്ല. മകനെ തട്ടിക്കൊണ്ടു പോയതാവാമെന്ന്​ പിതാവ്​ പൊലീസിനോട്​ സംശയം പ്രകടിപ്പിച്ചിരുന്നു. ശനിയാഴ്​ചയാണ്​ പൊലീസ്​ പ്രതികളെ അവരുടെ വീടുകളില്‍ നിന്ന്​ അറസ്​റ്റ്​ ചെയ്​തത്​. സംഭവത്തില്‍ ദിയാന്‍പൂര്‍ സ്വദേശി സിയ എന്ന ഷരീഫ്​ മുഹമ്മദ്​, ലുധിയാന സ്വദേശി യാക്കൂബ്​ ഖാന്‍, ജഹൂര, ഗുര്‍ദാസ്​പൂര്‍ സ്വദേശി ജന്നത്​ അലി, യാക്കൂബ്​ അലി, ബാഗ്​ ഹുസൈന്‍ എന്നിവരാണ്​ പിടിയിലായത്​. 
 

Related Post

ഐ‌എൻ‌എക്സ് മീഡിയ കേസിൽ ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബർ 3 വരെ നീട്ടി

Posted by - Sep 19, 2019, 05:56 pm IST 0
ന്യൂഡൽഹി: മുൻ ധനമന്ത്രിയും കോൺഗ്രസ്  നേതാവുമായ പി. ചിദംബരത്തിന് സ്പെഷ്യൽ  സിബിഐ ജഡ്ജി വ്യാഴാഴ്ച ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 3 വരെ നീട്ടി. “ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ…

മുംബൈ നഗരത്തില്‍ കനത്ത മഴ: ഗതാഗത സംവിധാനം ഭാഗികമായി നിലച്ചു

Posted by - Jul 9, 2018, 08:09 am IST 0
മുംബൈ: മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. നഗരത്തിലെ ഗതാഗത സംവിധാനം ഭാഗികമായി നിലച്ച നിലയിലാണ്. ബുധനാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

കേരളത്തിനുള്ള വിഹിതത്തില്‍ വര്‍ധന;എയിംസുള്‍പ്പെടെ പുതിയ പ്രഖ്യാപനങ്ങളില്ല  

Posted by - Jul 5, 2019, 05:00 pm IST 0
ഡല്‍ഹി: വര്‍ഷങ്ങളായി കേരളം കാത്തിരിക്കുന്ന എയിംസ് ഇക്കുറിയും കേന്ദ്രബജറ്റില്‍ പഖ്യാപിച്ചില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ബജറ്റില്‍ ഇടം നേടിയിട്ടില്ല. പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്…

സീതാറാം യെച്ചൂരിക്ക് ജമ്മു കശ്മീർ  സന്ദർശിക്കാൻ സുപ്രീം കോടതി അനുമതി നൽകി

Posted by - Aug 28, 2019, 03:45 pm IST 0
സി.പി.ഐ എം സെക്രട്ടറി സീതാറാം യെച്ചൂരി ജമ്മു കശ്മീർ സന്ദർശിച്ച് പാർട്ടി സഹപ്രവർത്തകനും മുൻ എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണും. ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്രം…

ദില്ലിയില്‍ 3 എെ.എസ് ഭീകരര്‍ പിടിയില്‍

Posted by - Nov 25, 2018, 07:13 pm IST 0
ദില്ലി: മൂന്ന് ഇസ്ലാമിക്‌ സ്റ്റേറ്റ് ഭീകരരെ ദില്ലിയില്‍ പിടികൂടി. പിടികൂടിയ ഭീകരരില്‍ നിന്ന് നിരവധി ആയുധങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഏകദേശം 250 ഓളം വരുന്ന ഭീകരര്‍ ജമ്മുകാശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍…

Leave a comment