കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ മൂന്നാര്‍ കൊട്ടക്കാമ്പൂര്‍ സുപ്പവീട്ടില്‍ അഭിമന്യുവിനെ (20)കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം പത്തനാട് കങ്ങഴ സ്വദേശി ബിലാല്‍, മഹാരാജാസില്‍ ഒന്നാംവര്‍ഷ അറബിക് ബിരുദ പഠനത്തിന് ചേര്‍ന്ന പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങല്‍ സ്വദേശി ഫറൂഖ്, ഫോര്‍ട്ടുകൊച്ചി സ്വദേശി റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെ പിടിയിലായ ഇവരെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം കേസിലെ മുഖ്യപ്രതിയും കോളേജിലെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനും മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയുമായ വടുതല സ്വദേശി മുഹമ്മദ് അടക്കമുള്ളവരെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
Related Post
മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി സംബന്ധിച്ച സുരേന്ദ്രന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും
കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംഎല്‍എയായിരുന്ന പി.ബി. അബ്ദുള്‍ റസാഖ്…
പരസ്യപ്രതികരണങ്ങള്‍ വിലക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്
തിരുവനന്തപുരം: ഇനി പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ വിലക്ക്. സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ, പട്ടികയില്‍ അതൃപ്തിയുമായി പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളടക്കം രംഗത്തുവന്നതാണ് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കിയത്.…
ധര്‍മടത്ത് കോണ്‍ഗ്രസിന്റെ കരുത്തന്‍ ആര്? ചര്‍ച്ചകള്‍ തുടരുന്നു
കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ സജീവമായി തുടരുന്നു. ധര്‍മടത്ത് കരുത്തനെ തന്നെയിറക്കുമെന്ന് കെപിസിസിഅദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിണറായിയ്ക്കെതിരേ…
കെ.സുരേന്ദ്രനെ കള്ളക്കേസ്;ബി.ജെ.പി. ഹൈക്കോടതിയിലേക്ക്
പത്തനംതിട്ട: സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരേ ബി.ജെ.പി. ഹൈക്കോടതിയിലേക്ക്. ഇതിനായി പ്രമുഖ അഭിഭാഷകരെ കൊണ്ടുവരുമെന്നും ജാമ്യം അനുവദിച്ചാലും നിയമപോരാട്ടം തുടരുമെന്നും സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള…
അണികളുടെ പ്രതിഷേധം ഫലം കണ്ടു, കുറ്റ്യാടിയില്‍ കെപി കുഞ്ഞമ്മദ് കുട്ടി
കോഴിക്കോട്: അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് കുറ്റ്യാടി സീറ്റ് സിപിഎം തിരിച്ചെടുത്തു. ഇവിടെ കെപി കുഞ്ഞമ്മദ് കുട്ടി തന്നെ സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന സംസ്ഥാന…