കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ മൂന്നാര്‍ കൊട്ടക്കാമ്പൂര്‍ സുപ്പവീട്ടില്‍ അഭിമന്യുവിനെ (20)കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം പത്തനാട് കങ്ങഴ സ്വദേശി ബിലാല്‍, മഹാരാജാസില്‍ ഒന്നാംവര്‍ഷ അറബിക് ബിരുദ പഠനത്തിന് ചേര്‍ന്ന പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങല്‍ സ്വദേശി ഫറൂഖ്, ഫോര്‍ട്ടുകൊച്ചി സ്വദേശി റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെ പിടിയിലായ ഇവരെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം കേസിലെ മുഖ്യപ്രതിയും കോളേജിലെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനും മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയുമായ വടുതല സ്വദേശി മുഹമ്മദ് അടക്കമുള്ളവരെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
