മുംബൈ നഗരത്തില്‍ കനത്ത മഴ: ഗതാഗത സംവിധാനം ഭാഗികമായി നിലച്ചു

199 0

മുംബൈ: മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. നഗരത്തിലെ ഗതാഗത സംവിധാനം ഭാഗികമായി നിലച്ച നിലയിലാണ്. ബുധനാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.1240.8 മില്ലീ മീറ്റര്‍ മഴയാണ് മുംബൈയില്‍ ഇതുവരെ ലഭിച്ചത്. കാലവര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ സാധാരണ ലഭിക്കാറുള്ള മഴയുടെ 49.34 ശതമാനം ലഭിച്ചു കഴിഞ്ഞു. ചിലയിടങ്ങളില്‍ റെയില്‍ പാളങ്ങള്‍ വെള്ളത്തിനടിയിലായി. മിക്കയിടങ്ങളിലും റോഡുകളും വെള്ളത്തിനടിയിലായിരുന്നു. 

കേരളം, സിക്കിം,പശ്ചിമ ബംഗാള്‍, ഒഡിഷ, ചണ്ഡിഗഡ്,മധ്യപ്രദേശ്, കര്‍ണാടക,ഗുജറാത്ത്, വടക്കന്‍ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ തീരത്തിന് മുകളിലൂടെ കടന്നുപോകുന്ന വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് മഴ ശക്തമാകാനുള്ള കാരണം. തെലങ്കാനയില്‍ അടുത്ത 24 മണിക്കൂറില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 29 ഡിഗ്രി സെല്‍ഷ്യസായിരുന്നു നഗരത്തിലെ ഞായറാഴ്ച രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. അന്തരീക്ഷ ഈര്‍പ്പം 83 ശതമാനം എത്തിയിരുന്നു.
 

Related Post

ജെഎൻയു പ്രദേശത്ത് നിരോധനാജ്ഞ  

Posted by - Nov 18, 2019, 03:14 pm IST 0
ന്യൂ ഡൽഹി : ജെഎൻയുവിൽ ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചതിനെതിരെ വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് നടത്തിയ ലോങ്ങ് മാർച്ച് പോലീസ് തടഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ബാരിക്കേഡുകളും മറ്റും മറികടന്ന്…

വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കി ഇരുതലമൂരികള്‍

Posted by - Sep 7, 2018, 08:00 am IST 0
വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കി ഇരുതലമൂരികള്‍ മണ്ണിനടിയില്‍ നിന്നും കൂട്ടത്തോടെ പുറത്തേക്കെത്തുന്നു. ജില്ലയില്‍ വരാനിരിക്കുന്ന വലിയ വളര്‍ച്ചയുടെ സൂചനയാണ് ജീവികളുടെ ആവാസ വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന ഈ…

തെലങ്കാന ഡോക്ടറുടെ കൊലപാതകം: മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു   

Posted by - Dec 1, 2019, 10:17 am IST 0
ഹൈദരാബാദ് : ഷംഷാബാദില്‍ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. വനിതാ ഡോക്ടറെ കാണാതായെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍…

മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനിലയെങ്ങനെ? വിവരങ്ങള്‍ പുറത്തു വിടാതെ എയിംസ്

Posted by - Jun 25, 2018, 08:09 am IST 0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ ആരോഗ്യനിലയെ കുറിച്ച്‌ ഒരു വിവരവും പുറത്തു വിടാതെ എയിംസ്. കാര്‍ഡിയോതൊറാസിക് സെന്ററിലെ ഐസിയുവിലാണ് ഇപ്പോഴും അദ്ദേഹമുള്ളത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന്…

ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടു പാക്ക് പൗരന്മാര്‍ കൊല്ലപ്പെട്ടതായി ആരോപണം

Posted by - Apr 27, 2018, 07:34 am IST 0
ഇസ്ലാമാബാദ്: നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ രണ്ടു പൗരന്മാര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ ആരോപിച്ചു. ഓട്ടോമാറ്റിക് ആയുധങ്ങള്‍, മോട്ടാറുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യം ആക്രമണം…

Leave a comment